തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) 10 ശതമാനം കൂടി വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി. വർധിപ്പിച്ച തുക മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തീർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം മൂന്ന് ശതമാനം വർധിപ്പിച്ചതോടെ ആകെ കുടിശിക 13 ശതമാനമായിരുന്നു. ഇത് പൂർണമായി നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. പുതിയ 10 ശതമാനം വർധന മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറത്തിറക്കിയത്.
Related posts:
- പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ തുടങ്ങും; ബജറ്റ് ഫെബ്രുവരി 3ന്
- സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടന് മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ് Mammootty
- “കുറ്റകരമായ ഭരണകൂട നിശബ്ദത”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ‘ദീപിക’
- ഇന്ത്യയുടെ ‘ഇലോൺ മസ്ക്’ രാഷ്ട്രീയത്തിലേക്ക്? ബിജെപി പ്രവേശനത്തിൽ മറുപടിയുമായി ശ്രീധർ വെമ്പു; പിന്നാലെ 15,000 കോടിയുടെ നിയമപോരാട്ടവും
