BREAKING NEWS


ലിവ്-ഇൻ പങ്കാളിയെ പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടി; പിന്നാലെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും പീഡിപ്പിച്ച യുവാവ് പിടിയിൽ

By sanjaynambiar
rape 22

ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയെ പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ബെംഗളൂരു ബാഗൽഗുണ്ടെ സ്വദേശി ശുഭം ശുക്ല (29) ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനൊപ്പം അവരുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും ഇയാൾ പീഡനത്തിനിരയാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഇയാൾക്കെതിരെ പോക്സോ (POCSO) നിയമപ്രകാരവും കേസെടുത്തു.

ഇയാൾ ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായി ബന്ധം സ്ഥാപിക്കുകയും ആ വിശ്വാസത്തിലൂടെ പെൺകുട്ടിയുടെ കുടുംബവുമായി അടുക്കുകയും ചെയ്തു.പീഡനവും തട്ടിപ്പും: പിന്നീട് മൂത്ത സഹോദരിയുമായി പ്രണയത്തിലായ ശുഭം ശുക്ല, ഇവർക്കൊപ്പം മൂന്ന് വർഷത്തോളം ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞു. ജോലിക്കായി മുംബൈയിലേക്ക് മാറുന്നു എന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് ബെംഗളൂരുവിൽ തന്നെയായിരുന്നു താമസം. ഈ കാലയളവിൽ യുവതിയിൽ നിന്ന് 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും ഇയാൾ തട്ടിയെടുത്തു.

ഇതിനിടെ ശുഭം ശുക്ല നേരത്തെ വിവാഹിതനാണെന്ന സത്യം യുവതി കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പീഡനം തുടരുകയും ചെയ്തു.സഹിക്കവയ്യാതെ യുവതി പോലീസിനെ സമീപിച്ചതോടെയാണ് യുവാവിന്റെ ചതി പുറംലോകമറിഞ്ഞത്. ഇതേസമയം തന്നെ തന്റെ സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായതോടെയാണ് പോലീസ് പോക്സോ വകുപ്പുകൾ കൂടി ചുമത്തിയത്. സംഭവത്തിൽ ബാഗൽഗുണ്ടെ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *