തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന തമന്ന ഭാട്ടിയ, മിനിറ്റിന് ഒരു കോടി രൂപ എന്ന നിരക്കിലാണ് പ്രതിഫലം കൈപ്പറ്റിയത്. സിനിമയിലല്ല, മറിച്ച് പുതുവത്സരത്തോടനുബന്ധിച്ച് നടന്ന ഒരു സ്വകാര്യ പരിപാടിയിലായിരുന്നു ഈ അസാധാരണ നേട്ടം.
ഗോവയിലെ ബാഗ ബീച്ചിലുള്ള പ്രശസ്തമായ ‘ലാസ് ഒലാസ്’ (Las Olas) ബീച്ച് ക്ലബ്ബ്. പ്രശസ്ത നടി സോനം ബജ്‌വയ്ക്കൊപ്പം വേദി പങ്കിട്ട തമന്ന വെറും 6 മിനിറ്റ് മാത്രമാണ് നൃത്തം ചെയ്തത്. ഈ ആറ് മിനിറ്റിലെ പ്രകടനത്തിന് ആറ് കോടി രൂപയാണ് താരം വാങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഒരു പരിപാടിക്ക് ഇത്ര ഉയർന്ന തുക വാങ്ങുന്ന ആദ്യ ഇന്ത്യൻ നടിയായി തമന്ന മാറി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമന്നയെ ട്രെൻഡിംഗിൽ നിലനിർത്തുന്നത് സിനിമകളിലെ അവരുടെ പ്രത്യേക ഗാനരംഗങ്ങളാണ് (Special Appearances).രജനീകാന്ത് ചിത്രത്തിലെ ഈ പാട്ടാണ് തമന്നയുടെ കരിയറിൽ വമ്പൻ കുതിപ്പുണ്ടാക്കിയത്.ബോളിവുഡിലും വലിയ ചർച്ചയായ ഗാനമാണിത്. ‘റെയ്‌ഡ് 2’ലെ ‘നഷാ’, ‘കെജിഎഫ്’ലെ ‘ജോക്ക്’ തുടങ്ങിയവയും തമന്നയുടെ നൃത്തശൈലിക്ക് വലിയ ആരാധകവൃന്ദത്തെ നേടിക്കൊടുത്തു.നിലവിൽ തമിഴ് ചിത്രം ‘അരൺമനൈ 4’ ന് ശേഷം ബോളിവുഡിലെ മൂന്ന് വലിയ പ്രോജക്ടുകളുടെ തിരക്കിലാണ് താരം.
