BREAKING NEWS


‘നിങ്ങളെ വിശ്വസിച്ചല്ലേ പറഞ്ഞത്, എല്ലാം മാധ്യമങ്ങൾക്ക് ചോർത്തിയില്ലേ’; പോലീസിനോട് പൊട്ടിത്തെറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

By sanjaynambiar
mankoottam

മാവേലിക്കര/തിരുവല്ല: പോലീസ് നടപടികളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുൻപാണ് പോലീസിനെതിരെ രാഹുൽ രൂക്ഷമായി പ്രതികരിച്ചത്. തന്നെ പോലീസ് വഞ്ചിച്ചുവെന്നും പല കാര്യങ്ങളും വിശ്വസിച്ച് പറഞ്ഞത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നുമാണ് രാഹുലിന്റെ ആരോപണം.

​”ഞാൻ നിങ്ങളോട് പൂർണ്ണമായും സഹകരിച്ചില്ലേ? പല കാര്യങ്ങളും നിങ്ങളെ വിശ്വസിച്ചല്ലേ പറഞ്ഞത്, അതെല്ലാം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കാമോ?” – രാഹുൽ ഉദ്യോഗസ്ഥരോട് ചോദിച്ചു. താൻ ഒരു എംഎൽഎ ആണെന്ന കാര്യം പരിഗണിച്ചില്ലേ എന്നും അദ്ദേഹം ആവർത്തിച്ച് ചോദിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ഇതിനോട് പ്രതികരിക്കാൻ തയ്യാറായില്ല.

​രാഹുലിനെ ജനുവരി 15-ന് ഉച്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപിന്റേതാണ് ഉത്തരവ്.രാഹുലിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 16-ന് പരിഗണിക്കും.
​വാദങ്ങൾ: അറസ്റ്റ് നടപടികൾ ക്രമപ്രകാരമല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ അഭിലാഷ് ചന്ദ്രൻ വാദിച്ചു. എന്നാൽ, അറസ്റ്റ് മെമ്മോയിൽ പോലും ഒപ്പിടാതെ രാഹുൽ അന്വേഷണത്തോട് നിസ്സഹകരിക്കുകയാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം.ജി. ദേവി കോടതിയെ അറിയിച്ചു.

​കാനഡയിൽ ജോലി ചെയ്യുന്ന 31-കാരിയായ യുവതിയുടെ പരാതിയിലാണ് ശനിയാഴ്ച രാത്രി പാലക്കാട്ടുനിന്ന് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിലവിൽ രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് മാറ്റിയിരിക്കുന്നത്. കസ്റ്റഡി കാലാവധിക്ക് ശേഷം വ്യാഴാഴ്ച അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *