BREAKING NEWS


ചെളിണ്ടിൽ മാത്രമല്ല ഇത്തവണ താമര വിരിഞ്ഞത് തിരുവനന്തപുരത്ത്;കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: അട്ടിമറി വിജയം; BJP ഏറ്റവും വലിയ ഒറ്റകക്ഷി, LDF-ന് കനത്ത തിരിച്ചടി!

By sanjaynambiar
T4E5T43W5634

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി. പതിറ്റാണ്ടുകളായി LDF കുത്തകയാക്കി വെച്ചിരുന്ന കോർപ്പറേഷനിൽ ഇത്തവണ NDA ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 101 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ് മാത്രമാണ് NDA-ക്കുള്ളത്.

ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.കഴിഞ്ഞ തവണ 34 സീറ്റുകളുണ്ടായിരുന്ന BJP, ഇത്തവണ 50 സീറ്റുകളിലേക്ക് കുതിച്ചുചാട്ടം നടത്തിയത് ശ്രദ്ധേയമാണ്. അരനൂറ്റാണ്ടോളം കോർപ്പറേഷൻ ഭരണം കയ്യാളിയ LDF-ന് ഈ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

​അധികാര വിരുദ്ധ വികാരം: കോർപ്പറേഷൻ ഭരണത്തിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങളെ സ്വാധീനിച്ചു. BJP ഇതിനെതിരെ നടത്തിയ പ്രചാരണ തന്ത്രങ്ങൾ ഫലം കണ്ടു.
​ശബരിമല വിഷയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം BJP ഉയർത്തിപ്പിടിച്ച ശബരിമല വിഷയം വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചുവെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

​സംഘടനാപരമായ ഐക്യം: പാർട്ടിക്കുള്ളിലെ വിഭാഗീയതയും പ്രശ്നങ്ങളും തിരിച്ചടിയാകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല. കൗൺസിലർ തിരുമല അനിലിന്റെയും ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെയും ആത്മഹത്യകൾ സംബന്ധിച്ച വിവാദങ്ങളും ഫലത്തിൽ പ്രതിഫലിച്ചില്ല എന്നത് ശ്രദ്ധേയമാണ്.​LDF-ന്റെ സീറ്റ് നില 51-ൽ നിന്ന് 29-ലേക്ക് കൂപ്പുകുത്തി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഭരണമികവ് ഉയർത്തിക്കാട്ടിയിട്ടും ഇടതുമുന്നണിക്ക് അടിതെറ്റി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരായിരുന്ന NDA ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് എത്തി.

​അതേസമയം, കഴിഞ്ഞ തവണ 10 സീറ്റിലൊതുങ്ങിയ UDF 9 സീറ്റുകൾ അധികം നേടി 19-ലേക്ക് എത്തുക വഴി നില മെച്ചപ്പെടുത്തി.​വിജയിച്ച രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ നീക്കം കോർപ്പറേഷൻ ഭരണം ആർക്കെന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.

​പാറ്റൂർ രാധാകൃഷ്ണൻ: കണ്ണമ്മൂലയിൽ വിജയിച്ചു.​സുധീഷ് കുമാർ: പൗണ്ടുകടവ് വാർഡിൽ യുഡിഎഫ് വിമതനായി വിജയിച്ചു.​കൂടാതെ, വോട്ടെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞം വാർഡിലെ ഫലവും മുന്നണികൾക്ക് സുപ്രധാനമാണ്. ഈ വിജയികളുടെ നിലപാട് കോർപ്പറേഷനിലെ അടുത്ത ഭരണത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം

Spread the love

Leave a Reply

Your email address will not be published. Required fields are marked *