ഹരാരെ: അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ ആറാം തവണയും ലോകകിരീടം ചൂടി. ഹരാരെയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇന്ത്യ ഉയർത്തിയ 412 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.2 ഓവറിൽ 311 റൺസിന് എല്ലാവരും പുറത്തായി.
14-കാരനായ വൈഭവ് സൂര്യവംശിയുടെ അതിമാനുഷിക ബാറ്റിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്. വെറും 80 പന്തിൽ നിന്ന് 175 റൺസാണ് താരം അടിച്ചുകൂട്ടിയത്. 32 പന്തിൽ അർധസെഞ്ച്വറിയും 55 പന്തിൽ സെഞ്ച്വറിയും തികച്ച വൈഭവ് ഇംഗ്ലീഷ് ബൗളിങ് നിരയെ നിഷ്പ്രഭമാക്കി. ക്യാപ്റ്റൻ ആയുഷ് മാത്രെ (53), ആഭിഗ്യാൻ കുണ്ടു (40), വിഹാൻ മൽഹോത്ര (30), വേദാന്ത് ത്രിവേദി (32) എന്നിവർ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ കനിഷ്ക് ചൗഹാൻ (20 പന്തിൽ 37) നടത്തിയ മിന്നൽ പ്രകടനം ഇന്ത്യയുടെ സ്കോർ 400 കടത്തി. സെമിയിലെ ഹീറോ മലയാളി താരം ആരോൺ ജോർജ് (9) ഫൈനലിൽ തിളങ്ങാനായില്ല. ക്യാപ്റ്റന്‍ ആയുഷ് മാത്രെ അര്‍ധസെഞ്ച്വറി നേടിത്തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർ ബെൻ ഡോക്കിൻസ് (66) മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.

