BREAKING NEWS


Tag: wayanad

വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി ജയരാജനും വയനാട്ടിലേക്ക്
Kerala News, Latest news, Top News

വിഭാഗീയതയിൽ നേരിട്ട് ഇടപെടാൻ സിപിഎം സംസ്ഥാന നേതൃത്വം: ടിപി രാമകൃഷ്ണനും ശൈലജയും എംവി ജയരാജനും വയനാട്ടിലേക്ക്

സിപിഎം. വയനാട് ഘടകത്തിലെ രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടുന്നു. പാർട്ടിയിൽ കടുത്ത പൊട്ടിത്തെറികൾ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ആദ്യമായി സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. ഈ മാസം 15-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, കെകെ. ശൈലജ, എംവി ജയരാജൻ എന്നിവർ വയനാട്ടിലെത്തി വിഭാഗീയ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച നടത്തും. മറ്റ് സംഘടനാ വിഷയങ്ങളോടൊപ്പം വയനാട് സി.പി.എമ്മിലെ പ്രശ്നങ്ങളും നേതാക്കൾ പരിഗണിക്കും. വയനാട്ടിലെ മുതിർന്ന നേതാവ് എവി ജയനെ തരംതാഴ്ത്തിയ നടപടിക്ക് പിന്നാലെയാണ് സി.പി.എമ്മിൽ അപ്രതീക്ഷിത പൊട്ടിത്തെറിയുണ്ടായത്. കർഷക സംഘം ജില്ലാ പ്രസിഡന്റും പുൽപ്പള്ളി സി.പി.എം. ഏരിയ കമ്മിറ്റി അംഗവുമായ എ.വി. ജയനെ പാലിയേറ്റീവ് കെയർ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് തരംതാഴ്ത്തിയത്. വിഷയത്തിൽ അന്വേഷണ കമ്മീഷനെ വെച്ച ...
വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി; നിർമാണത്തിന് മുമ്പ്  വിശദമായ പഠനം അനിവാര്യം
Kerala News

വയനാട് തുരങ്കപാതക്ക് കേന്ദ്ര അനുമതി; നിർമാണത്തിന് മുമ്പ് വിശദമായ പഠനം അനിവാര്യം

വയനാട്: വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ശുപാർശ ചെയ്ത എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും അംഗീകരിച്ച ശേഷമാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെ കള്ളാടി വരെയുള്ള ഭാഗത്തേക്കാണ് തുരങ്കപാത നിർമിക്കപ്പെടുന്നത്. പരിസ്ഥിതി ലോല മേഖലയായതിനാൽ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് സമഗ്രമായ പഠനവും വിലയിരുത്തലും അനിവാര്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു....
Election, Kerala News, Latest news

അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കൂടുതൽ പോളിംഗ് വയനാട് ജില്ലയില്‍

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ആണ്. 46.71 ശതമാനം ആണ്. എറണാകുളം 43.89%, കോട്ടയം 44.41%, തൃശൂർ 44.02%, പാലക്കാട് 44.33%, എന്നിങ്ങനെ ആണ് പോളിംഗ് നില. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.  ...
Wayanad

കടുവ ഭീതിയില്‍ വയനാട്ടിലെ മറ്റൊരു പ്രദേശം കൂടി; രാത്രിയില്‍ പുറത്തിറങ്ങാതെ പ്രദേശവാസികള്‍, ജാഗ്രത വേണമെന്ന് വനം വകുപ്പ്

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ കടുവാഭീതിയില്‍ മറ്റൊരു പ്രദേശം കൂടി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ബീനാച്ചിയിലും പരിസരപ്രദേശങ്ങളിലുമാണ് കടുവാശല്യം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി പ്രദേശത്തെ ജനങ്ങള്‍ രാത്രിയായാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ്. ബീനാച്ചിയിലെ ജനവാസകേന്ദ്രത്തില്‍ ഒരു മാസത്തിനിടെ നാല് തവണയാണ് കടുവയെത്തിയത്. ബത്തേരി കട്ടയാട് പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസുള്ള ആടിനെയും കടുവ കൊന്ന് തിന്നിരുന്നു. ഇതിന് പിന്നാലെ മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ടുപന്നിയെയും കടുവ ഭക്ഷിച്ചിരുന്നു. ​കാല്‍പ്പാടുകള്‍ കടുവയുടേത് തന്നെ തിങ്കളാഴ്ച പുലര്‍ച്ചെ ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പള്ളിയുടെ പുറകുവശത്തെ ജനവാസ മേഖലയിലും കടുവയെത്തി. രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍പാടുകള്...