BREAKING NEWS


Tag: Stone baby

അമ്മയുടെ ശരീരത്തില്‍ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, അമ്പരന്ന് ലോകം
Entertainment, Entertainment News, Health, Latest news, Top News, World

അമ്മയുടെ ശരീരത്തില്‍ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, അമ്പരന്ന് ലോകം

സമൂഹ മാധ്യമങ്ങളില്‍ ഒരു ഡോക്ടര്‍ പങ്കുവച്ച എക്സ്റേ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലിത്തോപീഡിയൻ അഥവാ 'സ്റ്റോൺ ബേബി' എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു വിചിത്രമായ എക്സ്-റേ ചിത്രമായിരുന്നു അത്. ഡോ. സാം ഖാലി തന്‍റെ എക്സ് ഹാന്‍റിലിലൂടെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആ എക്സറേ ചിത്രം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ടെവരെല്ലാം അമ്പരന്നു, ഒരു സ്ത്രീയയുടെ ശരീരത്തില്‍ എല്ലുകൾ കൊണ്ട് ഒരു കുഞ്ഞ് ! 'ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ' എന്ന കുറിപ്പോടെയാണഅ ഡോ സാം ഖാലി എക്സറെ ചിത്രം പങ്കുവച്ചത്. 'എന്താണ് രോഗനിർണയം?' പിന്നാലെ അദ്ദേഹം കുറിച്ചു. ആ എക്സ്റേ ചിത്രത്തില്‍ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളില്‍ ഇടുപ്പിന് സമീപത്തായി കാല്‍സ്യം അടങ്ങിയ ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ ചിത്രം കാണാം. അസാധാരണമായ ഈ ചിത്രം കണ്ട് ആളുകൾ ഇത് എഐയാണോയെ...