മോട്ടോ ജി86 പവർ ഇന്ത്യ ലോഞ്ച് പ്രഖ്യാപിച്ചു; മോട്ടോറോളയുടെ അടുത്ത മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണ്‍
മോട്ടോ ജി86 പവർ (Moto G86 Power) സ്‌മാര്‍ട്ട്ഫോണ്‍ അടുത്ത ആഴ്‌ച ഇന്ത്യയിൽ പുറത്തിറങ്ങും. മോട്ടോറോളയിൽ നിന്നുള്ള വരാനിരിക്കുന്ന ഈ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്ഫോണില്‍ മീഡിയടെക് ഡൈമെൻസിറ്റി 7400 സോക് ചിപ്‌സെറ്റാണ് സജ്ജീകരിക്കുക. ഈ സ്‍മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 15-ലാണ് പ്രവര്‍ത്തിക്കുക. 256 ജിബി വരെ ബിൽറ്റ്-ഇൻ സ്റ്റോറേജും 33 വാട്‌സില്‍ ചാർജ് ചെയ്യാൻ കഴിയുന്ന 6,720 എംഎഎച്ച് ബാറ്ററിയും മോട്ടോ ജി86 പവറിനുണ്ടാകും. ഗൊറില്ല ഗ്ലാസ് 7i സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീനിലാണ് ഈ ഹാന്‍ഡ്‌സെറ്റ് വരിക. ഇന്ത്യയിൽ മൂന്ന് നിറങ്ങളിൽ ഫോൺ വിൽക്കുമെന്നും മോട്ടോറോള അറിയിച്ചു.
വരാനിരിക്കുന്ന മോട്ടോ ജി86 പവർ ജൂലൈ 30-ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് മോട്ടോറോള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിൽ പോസ്റ്റ് ചെയ്തു. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ട് വഴിയും മോട്ടോറോളയുടെ വെബ്‌സൈറ്റ് വഴി കോസ്‌മിക് സ്കൈ, ഗോൾഡ...

