തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു
സമ്മതിദാന അവകാശം വിനിയോഗിച്ചത് 75 ശതമാനം, ആലപ്പുഴയില്‍ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിംഗ്.കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് വോട്ടെടുപ്പിന് അത്ര ആവേശം കൈവന്നില്ല. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
കോവിഡ് വ്യാപനത്തിനിടെ ആശങ്കയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും ആദ്യ ഘട്ടവോട്ടെടുപ്പിലെ ജനങ്ങ...
