തഗ് ലൈഫ് പ്രദർശിപ്പിക്കുമെന്ന് കർണാടക സർക്കാർ, പ്രദർശിപ്പിക്കാനില്ലെന്ന് വിതരണക്കാർ
ബെംഗളൂരു: കമൽഹാസൻ അഭിനയിച്ച തഗ് ലൈഫ് സിനിമയുടെ പ്രദർശനം കർണാടകയിൽ നടത്തുന്നതിനായി എല്ലാ സംവിധാനംവും ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിക്കുന്നതോ അനുമതിയില്ലാതെ പ്രതിഷേധത്തിലേർപ്പെടുന്നതോ ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സുപ്രീംകോടതി തഗ് ലൈഫ് സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് നടപടി. കോടതി വിധി പൂര്‍ണമായി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാനത്ത് സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന കന്നഡ ഫിലിം ചേംബർ ഇപ്പോൾ തങ്ങളുടെ നിലപാട് മാറ്റിയിട്ടുണ്ട്. സിനിമയുടെ പ്രദർശനത്തെ ഇനി അവർ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന് സംസ്ഥാന വിതരണക്കാരനായ വെങ്കടേഷ് കമലാകർ അറിയിച്ചു. റിലീസ് ഏറെ വൈകിയത...

