BREAKING NEWS


Tag: india

Breaking News, COVID

ഇന്ത്യയിൽ കോവിഡ്‌ വാക്‌സിൻ പരീക്ഷണം പൂർത്തിയായി; ആദ്യം ആരോഗ്യപ്രവർത്തകർക്ക്.

ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പൂനൈ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌ കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ് വാക്‌സിൻ) ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു. ഓക്‌സ്‌ഫഡ്‌ സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന്‌ തയ്യാറാക്കുന്നതാണ്‌  കൊവീഷീൽഡ്‌ വാക്‌സിൻ . അതേസമയം മുൻഗണനാടിസ്‌ഥാനത്തിൽ ആർക്കെല്ലാം വാക്‌സിൻ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തിൽ ഇന്ന്‌ തീരുമാനമുണ്ടാകും. കോവിഡ്‌ രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന്‌ ചർച്ച നടത്തും. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന കോവിഡ്‌ മുൻനിര പോരാളികൾക്ക്‌ ആദ്യഡോസ്‌ വാക്‌സിൻ എത്തിക്കും. സ്വകാര്യ മാർക്കറ്റിൽ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില. ആയിരം ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ സപ്ലൈയുടെ 90 ...
Around Us, COVID, Health, India

കോവിഡിനിടയിലും കേരളത്തിലെ 6 സര്‍ക്കാര്‍ ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. തലയെടുപ്പോടെ വീണ്ടും കേരളം…

സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടുന്നത്. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേര...
India

“അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല;പാകിസ്ഥാന്റെ ആരോപണത്തെ എതിര്‍ത്ത് അഫ്ഗാനിസ്ഥാന്‍

അതിര്‍ത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക്സ്ഥാന്‍റെ ആരോപണം തള്ളി അഫ്ഗാനിസ്ഥാന്‍. പാകിസ്ഥാനില്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും, ഐക്യരാഷ്ട്ര സംഘടനയുടെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാന്‍ പാകിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും,അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടം തയ്യാറാണെന്നും മന്ത്രാലയം വെളിപ്പെടുത്തി. സമാനമായ ആരോപണം പാക് സര്‍ക്കാര്‍ ഇന്ത്യയ്ക്കെതിരെയും ഉന്നയിച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഇന്ത്യ രംഗത്ത് വന്നത്. പ്രൊപ്പഗാന്‍ഡ അജണ്ടകള്‍ കൊണ്ട് കാര്യമില്ലെന്നും, ഭീകരവാദത്തെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാനിലെ പങ്ക് എന്താണെന്ന് ലോകത്തിന് നന്നായി അറി...
Technology

തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്

പബ്ടിജിക്ക്ക് പുറകേ തിരിച്ചു വരവിന് ഒരുങ്ങി ടിക്ക് ടോക്.ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിലാണ് ടിക്ക്‌ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നായിരുന്നു നിരോധനം.ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് കൂടിയായിരുന്നു ടിക്ക് ടോക്ക്. ...