BREAKING NEWS


Tag: india

മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു
India, News

മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു....
പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി
India, Latest news

പരാഗ് ജെയിൻ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മേധാവി

ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ മേധാവിയായി ഐ.പി.എസ് ഓഫീസർ പരാഗ് ജെയിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനകാലാവധി. പഞ്ചാബ് കേഡർ ഐ.പി.എസ് ഓഫീസറായ പരാഗ് ജെയിൻ നിലവിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ രഹസ്യാന്വേഷണ മേധാവി ജൂൺ 30-ന് വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ ചുമതലയേൽക്കുന്നത്....
കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ
India, Latest news

കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ

കൊൽക്കത്തയിലെ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാകി ബാനർജി (55) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ നാലാമത്തെ വ്യക്തിയാണ് ഇയാൾ. അഭിഭാഷകനും മുൻ വിദ്യാർഥിയുമായ മനോജിത് മിശ്രയും, വിദ്യാർഥികളായ പ്രമിത് മുഖർജിയും സയിബ് അഹമ്മദുമാണ് അറസ്റ്റിലായ മറ്റു പ്രതികൾ. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജ്‌ പെൺകുട്ടിയോട് വിവാഹത്തിന് അഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്....
വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം
India, National, News

വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം

ന്യൂഡൽഹി: വിമാനതാവളത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കരട് പ്രകാരം ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഡിജിസിഎ ക്ക്‌ നിർദ്ദേശം നൽകാൻ അധികാരം നൽകുന്നു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ പൊളിറ്റിക്കൽ നടപടി സ്വീകരിക്കാം.
Crime, India, News

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍ ISIS terrorist

ISIS terrorist ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്. Also Read: https://steelblue-ferret-311405.hostingersite.com/today-is-gandhi-jayanti-the-nation-pays-tribute-to-the-great-soul/ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു. ...
News, Sports

‘എന്റെ മെഡൽ തിരിച്ചുതരൂ’; ഏഷ്യൻ ഗെയിംസ് ഇന്ത്യൻ വെങ്കല മെഡൽ ജേതാവിനെതിരെ ആരോപണവുമായി സഹതാരം Medal

Medal ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ ഇന്ത്യൻ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സഹതാരം. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി അഗസരയ്ക്കെതിരെ സ്വപ്ന ബർമനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹെപ്റ്റത്തലണിൽ വെങ്കല മെഡൽ നേടിയ നന്ദിനി ട്രാൻസ്ജെൻഡറാണെന്ന് സ്വപ്ന ആരോപിച്ചു. നന്ദിനിയെ ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗത്തിൽ മത്സരിപ്പിച്ചത് അത്‌ലറ്റിക്‌ നിയമങ്ങൾക്ക് എതിരാണെന്നും സ്വപ്ന പറഞ്ഞു. തനിക്ക് തന്റെ മെഡൽ നൽകണമെന്നും സ്വപ്ന ബർമൻ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. അതിനിടെ നന്ദിനി വനിത തന്നെയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. പിന്നാലെ സ്വപ്ന ബർമൻ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 2018ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവായിരുന്നു സ്വപ്ന ബർമൻ. എന്നാൽ ഇത്തവണ നാലാം സ്ഥാനത്താണ് സ്വപ്ന ഫിനിഷ് ചെയ്തത്. നാല് പോയിന്റ് വ്യത്യാസത്തിൽ മാത്രമാണ് സ്വപ്നയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. മൂന്നാമത് എത്ത...
India

കാവേരി നദീജല തർക്കം; തമിഴ്നാട്ടിൽ റെയിൽവേ ട്രാക്കിൽ കർഷക സംഘടനയുടെ പ്രതിഷേധം Tamil Nadu

Tamil Nadu തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിംഗ് ഫാർമേഴ്സ്അസോസിയേഷൻ ട്രിച്ചിയിൽ റെയിൽവേ ട്രാക്കിൽ പ്രതിഷേധ പ്രകടനം നടത്തി. റെയിൽവേ ട്രാക്കിൽ നിന്ന് മുദ്രാവാക്യം വിളിച്ചാണ് കർഷകസംഘം അംഗങ്ങൾ പ്രതിഷേധിച്ചത്. സെപ്റ്റംബർ 25നും അയ്യങ്കണ്ണുവിന്റെ നേതൃത്വത്തിലുള്ള കർഷകർ പ്രതിഷേധിച്ചിരുന്നു. തമിഴ്നാട്ടിൽ നിലനിൽക്കുന്ന 'കുരുവൈ' കൃഷിയെ രക്ഷിക്കാൻ കാവേരി ജലം പങ്കിടണമെന്ന് ആവശ്യപ്പെട്ട് അർധനഗ്നരായി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കടിച്ച് പിടിച്ചാണ് പ്രതിഷേധിച്ചത്. https://www.youtube.com/watch?v=rn1HXHnekYo തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തിൽ പ്രശ്നം വിലയിരുത്താൻ കമീഷൻ വേണമെന്ന് കോൺഗ്രസ് എം.പി പി. ചിദംമ്പരം ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. "ഞാൻ തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റംഗമാണ്. എനിക്ക് തമിഴ്നാടിന്റെ ആവശ്യങ്...
Cricket

ഏകദിന ലോകകപ്പ് 2023: കനത്ത മഴ; ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ഇനി കാര്യവട്ടത്ത് World Cup 2023

World Cup 2023 ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു, പിന്നാലെ ശക്തമായ മഴയെത്തുകയായിരുന്നു. തോരാതെ മഴ തുടര്‍ന്നതോടെ മത്സരം ഒഴിവാക്കുകയായിരുന്നു. ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ സന്നാഹ മത്സരം കളിക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്യുമായിരുന്നു. https://www.youtube.com/watch?v=6QiGZKa9bzI ഇനി നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഇന്ത്യയുടെ സന്നാഹം മത്സരം. ഈ മത്സരത്തിന് തിരുവനന്തപുരമാണ് വേദിയാവുന്നത്. എന്നാല്‍ ഇവിടെയും ശക്തമായ മഴയാണ് നിലവിലുള്ളത്. വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിക്കാനാണ് സാധ്യത. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9...
World

പിന്തുണ ലഭിക്കുന്നില്ല; ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും Afghanistan Embassy

Afghanistan Embassy ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന. https://www.youtube.com/watch?v=rn1HXHnekYo ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള കാരണമായി അഫ്ഗാനിസ്ഥാൻ ചൂണ്ടിക്കാണിക്കുന്നത്. അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് എംബസി സമ്മതിച്ചു. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ അപ്രതീക...
Entertainment News

നായികമാരിൽ സമ്പന്ന ഐശ്വര്യ തന്നെ; പട്ടികയിൽ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും Deepika Padukone

Deepika Padukone ഇന്ത്യൻ നടിമാരിൽ ഏറ്റവും സമ്പന്നയാരാണ്. ഈ വർഷത്തെ കണക്ക് പ്രകാരം സമ്പന്നരായ ഇന്ത്യൻ നായികമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഐശ്വര്യ റായ് ആണെന്നാണ് റിപ്പോർട്ട്. 800 കോടിയാണ് ഐശ്വര്യയുടെ ആസ്തി. ഒരു സിനിമയ്ക്കായി താരം 10 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരസ്യ ചിത്രങ്ങൾക്കായി ആറ് മുതല്‍ ഏഴ് കോടി രൂപ വരെയുമാണ് നടിയുടെ പ്രതിഫലം. പൊന്നിയിൻ സെൽവാനാണ് ഐശ്വര്യ റായ് ഒടുവിൽ അഭിനയിച്ച് ചിത്രം. https://www.youtube.com/watch?v=bchlUyda9cA പട്ടികയില്‍ രണ്ടാം സ്ഥാനക്കാരി പ്രിയങ്ക ചോപ്ര ജോനസ് ആണ്. 620 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. ബോളിവുഡിൽ കൂടാതെ ഹോളിവുഡിലും സ്ഥാനമുറപ്പിച്ചിട്ടുണ്ട് നടി. ഒരു സിനിമയ്ക്കായി 15 മുതല്‍ 40 കോടി രൂപ വരെയാണ് പ്രിയങ്ക പ്രതിഫലമായി വാങ്ങുന്നത്. പരസ്യ ചിത്രങ്ങൾക്കായി അഞ്ച് കോടി രൂപയും താരം വ...