BREAKING NEWS


Tag: idukki

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും
Kerala News, Latest news, Top News, Weather

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഇന്ന് മുതൽ 26 വരെ അതിശക്തമായ മഴയ്ക്കും, 27, 28 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ...
ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു
Idukki

ഇടുക്കിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു

കുമളി: ഇടുക്കി അണക്കരയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കിൽ ഇടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17) ഷാനെറ്റ് ഷിജു(17) എന്നിവരാണ് മരിച്ചത്. ജീപ്പിൽ ഇടിച്ച ഉടൻ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ വണ്ടൻമേട് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Kerala News, News

ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ് Idukki

Idukki ഇടുക്കിയിലെ തടിയമ്പാട് ബീവറേജസ് ഔട്ട്‍ലെറ്റിൽ വിജിലൻസ് റെയ്ഡ്. ജീവനക്കാരുടെ കയ്യിൽ നിന്ന് കണക്കിൽ പെടാതെ 46,850 രൂപ വിജിലൻസ് പിടിച്ചെടുത്തു. സ്റ്റോക്കിലുള്ള മദ്യത്തിൻ്റെ അളവിലും വ്യാപക ക്രമക്കേട് കണ്ടെത്തി.  https://www.youtube.com/watch?v=xpKkPsPGiqg രണ്ട് വനിതാ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരാണ് ഈ ബീവറേജസ് ഔട്ട്‍ലെറ്റിൽ ഉള്ളത്. വിജിലൻസ് റെയ്ഡിനിടെ ജീവനക്കാരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മദ്യക്കച്ചവടക്കാരിൽ നിന്ന് മൂന്ന് ജീവനക്കാർ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയതിന്റെയും തെളിവുകൾ വിജിലൻസിന് ലഭിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച പരിശോധനകൾ പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ...
Idukki

ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത് കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴ...
Kerala News

ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായി

'ബുറേവി' ; കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റ് തമിഴ്‌നാട് തീരം തൊടുന്നതിന്ന് മുന്‍പേ ദുര്‍ബലമായി മാറി . മാന്നാര്‍ കടലിടുക്കില്‍ വച്ച്‌ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദ്ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു . മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം . കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദ്ദമാകാനാണ് സാധ്യത.ഇന്ന് വൈകുന്നേരത്തോടെ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറേവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദ്ദം അറബിക്കടലിലെത്തുമെന്നാണ് പ്രവചനം. സംസ്...
Life Style

ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…

വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹ വേദിയിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ പുറപ്പെട്ട വധു 10 മണിയോടെ വയനാട്ടില്‍ എത്തി. മെയ്യില്‍ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വില്ലനായതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്ക് 14മണിക്കൂർ വേണ്ടി വരും എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. മരിയ മണ്ണൂത്തിൽ കൃഷി ഓഫിസറാണ്. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ഹെലികോപ്റ്ററിൽ വധു വേദിയിൽ എത്തിയത്. ...