BREAKING NEWS


Tag: friend

Election, Entertainment News, Kerala News, Latest news

രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല; സുഹൃത്തിന് വേണ്ടി വോട്ട് തേടി നടി അനുശ്രീ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടി അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചരണത്തിനെത്തിയത്. റിനോയ് അനുശ്രീയുടെ സുഹൃത്താണ്. അതിനെ തുടര്‍ന്നാണ് റിനോയുടെ കുടുംബസംഗമത്തില്‍ പങ്കെടുത്താണ് അനുശ്രീ വോട്ട് തേടിയത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. 'രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്‍റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറ...