BREAKING NEWS


Tag: fraud case

‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി: ഒമ്പത് പ്രതികൾ കുറ്റക്കാരായി
Top News, India, National, News, Technology, Topnews

‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധി: ഒമ്പത് പ്രതികൾ കുറ്റക്കാരായി

ഒരു കോടി രൂപ തട്ടിയെടുത്ത ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകേസിൽ ഒമ്പത് പ്രതികളെ പശ്ചിമബംഗാളിലെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിലേക്ക് എത്തിയ ആദ്യ കേസാണിത്. മഹാരാഷ്ട്രയിലെ നാല് പേർ, ഹരിയാനയിലെ മൂന്ന് പേർ, ഗുജറാത്തിലെ രണ്ട് പേർ എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തപ്പെട്ടത്. റിട്ടയർ ചെയ്ത കാർഷിക ശാസ്ത്രജ്ഞൻ പാർത്ഥ കുമാർ മുഖോപാധ്യായ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി 2024-ല്‍ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇയാളെ “ഡിജിറ്റല്‍ അറസ്റ്റിന്റെ” ഭീഷണി കാട്ടിയാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്. ഇത് സംബന്ധിച്ച് ഭാരതീയ ന്യായസംഹിതയുടെയും ഐടി ആക്ടിന്റെയും വകുപ്പുകൾ പ്രകാരം തട്ടിപ്പുകാരെതിരെ കുറ്റം ചുമത്തിയിരുന്നു. റാണാഘട്ട് എസ്.പി സിദ്ധാര്‍ത്ഥ് ധപോല നടത്തിയ വിശദീകരണപ്രകാരം, ഒരു മാസം നീണ്ട അന്വേഷണത്തിനിടെ ബംഗാൾ പോലീസ് മഹാരാഷ്ട്ര, ഹരിയാന, ഗു...
Kerala News, News, Politics

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു ED

ED തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി ജിൽസ്, മുഖ്യപ്രതി സതീശ് കുമാറിന്‍റെ ഭാര്യ ബിന്ദു എന്നിവരെയാണ് വിളിച്ചുവരുത്തിയത്. Also Read: https://steelblue-ferret-311405.hostingersite.com/undressed-in-front-of-other-children-complaint-of-insulting-tribal-girl-students/ തൃശൂ‍ർ സഹകരണ ബാങ്ക് പ്രസി‍ഡന്‍റും സിപിഎം നേതാവുമായ എം കെ കണ്ണന്‍റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് തൃശൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടകൂടി ഇടപാടുകൾ...