കുഞ്ഞു ദിനോസര്‍, ഫോസിലിന് ലേലത്തില്‍ ലഭിച്ചത് 263 കോടി രൂപ!
ന്യൂയോർക്ക് സിറ്റിയിൽ ഒരു പുരാതന ദിനോസർ ഫോസിൽ 30.5 മില്യൺ ഡോളറിന് ലേലം ചെയ്തു. ഏകദേശം 263 കോടി രൂപയാണ് ഇന്ത്യൻ കറൻസിയിൽ ഇതിന്‍റെ മൂല്യം. സോത്ത്ബീസ് അടുത്തിടെ നടത്തിയ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ഈ ദിനോസർ ഫോസിലും ഉൾപ്പെട്ടിരുന്നു. ചൊവ്വ ഗ്രഹത്തില്‍ നിന്നുള്ള ശില ഉൾപ്പെടെ വൻ തുകയ്ക്ക് വിറ്റ ഈ ലേലത്തിൽ ദിനോസർ ഫോസിലിനും അതിശയ വില ലഭിക്കുകയായിരുന്നു. ലേലമേശയില്‍ ആറ് മിനിറ്റ് നീണ്ട വാശിയേറിയ വിളിക്കൊടുവിലാണ് ഈ അസ്ഥികൂടത്തിന് ഫീസും ചെലവുകളും ഉൾപ്പെടെ 30.5 മില്യൺ ഡോളർ വില ലഭിച്ചത്.
ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ദിനോസർ അസ്ഥികൂടമായി ഇത് മാറി. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒരു ലേലത്തിൽ, അപെക്സ് എന്ന ഒരു ദിനോസർ ഫോസിൽ 44.6 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 380 കോടി രൂപ വരും. ഈ ദിനോസർ ഫോസിൽ ആരാണ് വാങ്ങിയതെന്ന് സുരക്ഷാ കാരണങ്ങളാൽ ലേലക്കാർ വെളിപ്പെടുത്തിയിട്ടില്ല. ...

