BREAKING NEWS


Tag: dam

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും
Kerala News, Latest news, Top News, Weather

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ ഉയർത്തും

ഇടുക്കി മലങ്കര ഡാമിൻറെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. അഞ്ച് ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒരു ഷട്ടർ 50 സെൻ്റി മീറ്ററുമാണ് ഉയർത്തുക. ജലനിരപ്പ് ക്രമീകരിക്കാനായില്ലെങ്കിൽ 2 മീറ്റർ വരെ ഷട്ടറുകൾ ഉയർത്തും. നിലവിൽ ഡാമിലെ ജലനിരപ്പ് 40.62 ആണ്. ശക്തമായ മഴയെ തുടർന്നാണ് ഷട്ടറുകൾ ഉയർത്താനുള്ള തീരുമാനം. നിലവിൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം, ഇന്ന് മുതൽ 26 വരെ അതിശക്തമായ മഴയ്ക്കും, 27, 28 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ...
ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് 5 ഡാമുകളിൽ റെഡ് അലർട്ട്
Kerala News

ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് 5 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ എന്നീ ഡാമുകളിൽ ആണ് റെഡ് അലർട്ട്. ജലനിരപ്പ് ഉയരുന്നതിനാൽ കാസർഗോഡ് ജില്ലയിലെ ഉപ്പള, നീലേശ്വരം, മൊഗ്രാൽ, കോഴിക്കോട് കോരപ്പുഴ, പത്തനംതിട്ട മണിമല എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
Idukki

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ് Security lapse at Cheruthoni Dam

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയുടെ കാരണം കണ്ടെത്താനാവാതെ പൊലീസ്. പൂ‌ട്ടുകളുമായി ഡാമിലേക്ക് കടന്ന യുവാവ് മെറ്റൽ ഡിറ്റക്ടറിലൂടെയാണ് അകത്തേക്ക് എത്തിയത്. ലോഹപൂട്ടുകളുമായി ഡിറ്റക്ടർ കടന്നുപോയ യുവാവിനെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് മനസ്സിലായില്ല. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് പൊലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. https://www.youtube.com/watch?v=WEMTi0Zw4P4&t=3s ജൂലൈ 22നാണ് യുവാവ് ഇടുക്കി ഡാമിൽ കയറി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയത്. പതിനൊന്ന് സ്ഥലത്താണ് ഇത്തരത്തിൽ താഴുകൾ കണ്ടെത്തിയത്. ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എർത്ത് വയറുകളിലുമായിരുന്നു താഴിട്ടു പൂട്ടിയത്. ചെറുതോണി ഡാമിന്റെ ഷട്ടറിൽ ഇയാൾ എന്തോ ദ്രാവകം ഒഴിക്കുന്നതായും സിസിടിവിയിൽ നിന്ന് വ്യക...