2006-ലെ മുംബൈ സ്‌ഫോടനക്കേസ്: 12 പ്രതികൾക്ക് ബോംബെ ഹൈക്കോടതി മോചനം
2006-ൽ മുംബൈയിലെ ലോക്കൽ ട്രെയിൻ ശൃംഖലയിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ 12 പേരെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. ഇവർക്കെതിരായ തെളിവുകൾ പര്യാപ്തമല്ലെന്നും പ്രോസിക്യൂഷൻ കേസ് തീർച്ചപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.
ഭീകരാക്രമണത്തിൽ 180-ൽധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം നടന്നതിന് 19 വർഷങ്ങൾക്ക് ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അനിൽ കിലോർ, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
"പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇവരാണ് ആക്രമണം നടത്തിയതെന്നു വിശ്വസിക്കാൻ യുക്തിസഹമായ തെളിവുകളില്ല. അതിനാൽ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു," കോടതി വ്യക്തമാക്കി.
2015-ൽ വിചാരണ കോടതി 12 പേരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അതിൽ അഞ്ചുപേരെ വധശിക...

