BREAKING NEWS


‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച് ഡല്‍ഹി ക്രൈം.

By sanjaynambiar

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് ലഭിച്ചു.

‘ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പരിപാടിയാണ് ഡല്‍ഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്.

ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

6660234d06b133112fbaa7454530c106308a00c487124250372d7f81bf73ab93

വര്‍ഷം 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതി ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണമാണ് സീരിസിലുള്ളത്.

കുറ്റവാളികളുടെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് സീരിസില്‍ ചര്‍ച്ച ചെയ്യുന്നു. നിര്‍ഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പറയുന്നു.

ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സീരിസ് സംവിധാനം ചെയ്‍തത്. ഏഴ് എപ്പിസോഡുകളായിട്ടായിരുന്നു സീരിസ്. ഡൽഹി കേസ് അന്വേഷിക്കുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയാണ് സീരിസിലെ പ്രധാന കഥാപാത്രം.

പ്രമുഖ നടി ഷെഫാലി ഷാഹ് ആണ് മുഖ്യ കഥാപാത്രമായ ഡിസിപി വര്‍ത്തിക ചതുര്‍വേദിയായി വേഷമണിഞ്ഞിരിക്കുന്നത്.വാര്‍ത്ത അറിഞ്ഞതിന് ശേഷം ഹൃതിക് റോഷന്‍, വിദ്യ ബാലന്‍, ദീപിക പദുകോണ്‍, തപ്‌സി പന്നു തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ക്രൈം സീരിസിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *