BREAKING NEWS


World

75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും
World

75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും

75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; സംസ്ഥാനത്തു വിവിധ്ധ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും   പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75 ആം പിറന്നാൾ. വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി ഇന്ന് മധ്യപ്രദേശിൽ എത്തും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ എത്തുന്ന മോദി ‘സ്വസ്ത് നാരി സശക്ത് പരിവാർ’, ‘എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്’ എന്നീ പദ്ധതികൾക്ക് തുടക്കം കുറിക്കും. ഒരു ലക്ഷത്തിലധികം ആരോഗ്യ ക്യാമ്പുകളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. രാജ്യവ്യാപകമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രികരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.   ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം പ്രധാനമന്ത്രി മാതൃ വന്ദന യോജനയുടെ തുക 10 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും. ഗ്രാമങ്ങ...
ചൈനീസ് ഭീഷണിയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യാ; ബ്രഹ്മപുത്രയിൽ വൻ അണകെട്ട് നിർമ്മിക്കും
World

ചൈനീസ് ഭീഷണിയ്ക്കെതിരെ ആഞ്ഞടിക്കാൻ ഇന്ത്യാ; ബ്രഹ്മപുത്രയിൽ വൻ അണകെട്ട് നിർമ്മിക്കും

  ന്യൂഡല്‍ഹി: ചൈനീസ് ഭീഷണി തടയാന്‍ ബൃഹദ്പദ്ധതിയുമായി ഇന്ത്യ. ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ചൈന നിര്‍മിക്കുന്ന അണക്കെട്ടിന് ബദലായി വന്‍ അണക്കെട്ട് നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കം. നദിയിലെ ജല പ്രവാഹത്തെ സ്വാധീനിക്കും വിധം 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് അരുണാചല്‍ പ്രദേശിലെ ദിബാങിൽ ഇന്ത്യ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിട്ടാൽ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് അണക്കെട്ടി...
പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു
World

പ്രധാനമന്ത്രി മോദി മണിപ്പൂരിൽ; 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടു

  ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെത്തി. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് ഇംഫാലില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രധാനമന്ത്രി കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലെത്തിയത്. ഇവിടെ 7300 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കമിടും. ചുരാചന്ദ്പൂരിലെത്തിയ മോദി കലാപത്തിന് ഇരയായവരെ സന്ദര്‍ശിച്ചു. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മോദിയുടെ സന്ദർശനത്തിന് ഏതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദർശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ്. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അസമിലേക്ക് യാത്ര തിരിക്കും....
നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍കി ചുമതലയേറ്റു; പാർലമെന്റ് പിരിച്ചുവിടും
World

നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍കി ചുമതലയേറ്റു; പാർലമെന്റ് പിരിച്ചുവിടും

  കാഠ്മണ്ഡു: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. നേപ്പാളിലെ ആദ്യ ഇടക്കാല വനിതാ പ്രധാനമന്ത്രിയായിയാണ് സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാൾ പാർലമെന്റ് പിരിച്ചുവിടും. നേപ്പാളിലെ ആദ്യത്തെ വനിതാ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു സുശീലാ കർക്കി. ജെൻ സീ പ്രക്ഷോഭത്തെത്തുടർന്ന് അനിശ്ചിതത്വത്തിലായ നേപ്പാളിൽ കാവൽ സർക്കാരിനെ ആരു നയിക്കുമെനന്ന ചർച്ചയിൽ സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ 'ജെന്‍സി' പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. നേപ്പാളിൽ വൈദ്യുത വിപ്ലവം നടത്തിയ കുൽമാൻ ഘിസിങിനെ പ്രക്ഷോഭകരിൽ ഒരു വിഭാഗം നിർദേശിച്ചെങ്കിലും കൂടുതൽ പിന്തുണ സുശീലയ്ക്കായിരുന്നു. യുവജന പ്രതിഷേധത്തില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും പ്രധാനമന്ത്രി രാജിവച്ചിരുന്നു. അതെ തുടർന്നാണ് സുശീല കര്‍ക്കിയെ താല്‍കാലിക നേതാവായി പ്രക്ഷോഭകാരികൾ അംഗീകരിക്കുകയായിരുന്നു. രാജ്യ...
കലാപത്തിന് ശേഷമുള്ള  പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനം;  സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.
World

കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മണിപ്പൂർ സന്ദർശനം; സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂര്‍ സന്ദർശനം ശനിയാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ ആദ്യസന്ദര്‍ശനമാണിത്. മിസോറാം സന്ദര്‍ശനത്തിന് പിന്നാലെ മോദി മണിപ്പൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇംഫാലിലെ കാംഗ്‌ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലുമായിരിക്കും പ്രധാനമന്ത്രിയുടെ പരിപാടികള്‍ നടക്കുക. അതിനാൽ ഇംഫാലിലും ചുരാചന്ദ്പൂരിലും സുരക്ഷാക്രമീകരണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്ക യോഗങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുക്കി ഗോത്രവിഭാഗക്കാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെയാണ് മണിപ്പൂരിൽ ...
ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് മോദി
World

ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കൾ; ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, സ്വാഗതം ചെയ്ത് മോദി

  വാഷിങ്ടൺ: ഇന്ത്യയുമായി വ്യാപാര ചർച്ചയ്ക്ക് തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താൻ തടസമുണ്ടാകില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എൻ്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. "ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുന്നുണ്ട്. നമ്മുടെ മഹത്തായ രണ്ട് രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്," ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ യുഎസ് ഏർപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ പ്രസ്താവന. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് ഏർപ്പെടുത്തിയ 25 ശതമാനം അധിക പിഴയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ട്രംപുമായി ...
ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍
World

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍

  ന്യൂഡല്‍ഹി: ഇന്ത്യൻ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥിയായ സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര് തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്...
പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നൽകണം; ഇസ്രായേൽ സുപ്രീം കോടതി
World

പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നൽകണം; ഇസ്രായേൽ സുപ്രീം കോടതി

  ടെല്‍ അവീവ്: ഇസ്രയേലിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വർധിപ്പിച്ചു തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലാണിത് . ഇസ്രയേലിൽ വിവിധ ജയിലുകളിലായി ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. കഴിഞ്ഞ വര്ഷം അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബോധപൂര്‍വ്വം ആണ് തടവുകാര്‍ക്കുള്ള ഭക്ഷണം സര്‍ക്കാര്‍ തടഞ്ഞുവെയ്ക്കുന്നത് എന്നാണ് സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തടവുകാര്‍ക്കിടയില്‍ പോഷകാഹാരക്കുറവിനും പട്ടിണിക്കും കാരണമാകുന്നുണ്ടെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. മൂന്നംഗ ജഡ്ജിമാര്‍ അടങ്ങിയ പാനലായിര...
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും ; വോട്ടെടുപ്പ് ആരംഭിച്ചു
World

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് തെരഞ്ഞെടുക്കും ; വോട്ടെടുപ്പ് ആരംഭിച്ചു

  ന്യൂഡൽഹി: ഇന്ത്യയുടെ 17മത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ അഞ്ച് വരെയാണ് പോളിങ് നടക്കുക. നിലവിലെ മഹാരാഷ്ട്ര ​ഗവർണർ സി.പി. രാധാകൃഷ്ണൻ എൻഡിഎ മുന്നണിക്ക് വേണ്ടിയും ഇൻഡ്യാ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സര രം​ഗത്തുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് പാർലമെൻ്റിലെ എല്ലാ അംഗങ്ങളും ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് പ്രകാരമുള്ള വോട്ടെടുപ്പില്‍, എംപിമാര്‍ക്ക് പാര്‍ട്ടി മറികടന്ന് വോട്ടു ചെയ്യാനാകും. ഇത്തരം ക്രോസ് വോട്ടിങ്ങിനും സാധ്യതയുണ്ട്. 2022ൽ ഏറ്റവും വലിയ വിജയം നേടിയാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏകദേശം 75 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹം വിജയം ഉറപ്പിച്ചത്. നിലവിൽ 239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപി...
റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
World

റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യുക്രെയ്നിലെ കീവിൽ ഇന്നലെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധമുണ്ടാകുമെന്ന് യുഎസ് നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെങ്കിലും തത്ക്കാലത്തേക്ക് നടപടി നീട്ടിവെച്ചിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്താനുള്ള സാധ്യതയും ഇതോടെ വർധിച്ചു. പിഴയുൾപ്പെടെ 50 ശതമാനം അധികത്തീരുവയാണ് നിലവിൽ യുഎസ് ഇന്ത്യക്കുമേൽ ചുമത്തിയിരിക്കുന്നത്. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപിന് മുന്നിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്ന അവസ്ഥയാണ് നിലവിൽ. ഇതിനെ തുടർന്നാണ് ര...