BREAKING NEWS


World

ഉപരാഷ്ട്രപതി സ്ഥാനം ആരുടെ കൈകളിൽ; തിരഞ്ഞെടുപ്പ് നാളെ
World

ഉപരാഷ്ട്രപതി സ്ഥാനം ആരുടെ കൈകളിൽ; തിരഞ്ഞെടുപ്പ് നാളെ

ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ത്യ സഖ്യ അംഗങ്ങൾക്കായി ഇന്ന് ഉച്ചയ്ക്ക് 2.30 പാർലമെന്റ് സെൻട്രൽ ഹാളിൽ തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. എൻ‌ഡി‌എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയാണ് മുൻപന്തിയിൽ. എന്നാൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെ പ്രത്യയശാസ്ത്ര പോരാട്ടമായിട്ടാണ് പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും. പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുക ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി സി മോഡിയാണ്. ആകെ 783 എംപിമാരിൽ എൻഡിഎയ്ക്ക് 422 പേരും പ്രതിപ...
ഗുദ്ദര്‍ വനമേഖലയിലെ   സൈനിക ഏറ്റുമുട്ടലില്‍ രണ്ട്  രണ്ട് ഭീകരർ കൊല്ലപ്പെട്ടു
World

ഗുദ്ദര്‍ വനമേഖലയിലെ സൈനിക ഏറ്റുമുട്ടലില്‍ രണ്ട് രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കുല്‍ഗാമില്‍ ഗുദ്ദര്‍ വനമേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു . മൂന്ന് സൈനികർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗുദ്ദാറില്‍ തെരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. സൈന്യം ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 'സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ പൊലീസ് ഇന്റലിജന്‍സ് വിവരങ്ങള്‍ അനസുരിച്ച് ഇന്ത്യന്‍ ആര്‍മിയുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷന്‍ ലോഞ്ച് ചെയ്തു. ജമ്മു കശ്മീര്‍ പൊലീസും ശ്രീനഗറിലെ സിആര്‍പിഎഫും ചേര്‍ന്ന് ഗുദ്ദാര്‍ വനത്തില്‍ തെരച്ചില്‍ ആരംഭിച്ചു. ഇതിനിടെ ഭീകരവാദികള്‍ വെടിവെപ്പ് നടത്തി. തുടര്‍ന്ന് സൈന്യം തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദി ...
കാർലോ അക്യൂറ്റിസും ജോർജിയോ ഫ്രസ്സാത്തിയും ഇനി  കത്തോലിക്കാ സഭയുടെ  വിശുദ്ധഗണത്തിലേയ്ക്ക്
World

കാർലോ അക്യൂറ്റിസും ജോർജിയോ ഫ്രസ്സാത്തിയും ഇനി കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിലേയ്ക്ക്

വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭക്ക് പ്രത്യാശയേകി രണ്ട് വിശുദ്ധർ കൂടി. ഓൺലൈനിലൂടെ വിശ്വാസം പ്രചരിപ്പിച്ച കാർലോ അക്യൂട്ടിസ്, ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസ്സാത്തി എന്നിവരെയാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. പുതിയ മാർപാപ്പ ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ വിശുദ്ധ പദവി നൽകൽ ചടങ്ങായിരുന്നു. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആചാര അനുഷ്ഠാനമായ കുർബാനയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ സൈബർ ഇടത്ത് നടത്തിയ പ്രവർത്തനങ്ങളാണ് കാർലോയെ ശ്രദ്ധാ കേന്ദ്രമാക്കിയത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. 'സൈബര്‍ അപ്പസ്തോലന്‍' എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020-ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.കാർലോക്ക് ഒപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട ഡൊമിനിക്കൻ സന്യാസ സമൂഹ അംഗമായ പിയർ ജോർജിയോ ഫ്രസ്സാത്തിയും നീതി...
തിരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു.
World

തിരഞ്ഞെടുപ്പിലെ പരാജയം തിരിച്ചടിയായി; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു.

ജപ്പാന്‍ : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പരാജയം നേരിട്ടിരുന്നു. അടുത്ത പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് ഇഷിബ ഞാറാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വിശദമാക്കിയത്. ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് രാജി എന്നാണ് പുറത്ത് വരുന്ന വിവരം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. കേവല ഭൂരിക്ഷത്തിനാവശ്യമായ 248 സീറ്റുകള്‍ ലഭിച്ചിരുന്നില്ല. ഇതോടെ മുന്നണ...
പഹല്‍ഗാം ആക്രമണം സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചതായി റിപ്പോർട്ട്
World

പഹല്‍ഗാം ആക്രമണം സംബന്ധിച്ച് സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചതായി റിപ്പോർട്ട്

  പാകിസ്ഥാന്‍ നിരോധിത സംഘടനയായ ദ റസിസ്റ്റന്റ് ഫ്രണ്ട്‌മായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പഹല്‍ഗാം ആക്രമണത്തിന് നേതൃത്വം നല്‍കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന രാജ്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ടിആര്‍എഫിന് ഫണ്ട് ചെയ്യുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭീകരവാദവുമായി ബന്ധപ്പെട്ട് 463 ഫോണ്‍ കോളുകളും എന്‍ഐഎ പരിശോധിച്ചു. മലേഷ്യയില്‍ താമസിക്കുന്ന യാസിര്‍ ഹയാത്ത് എന്നയാളില്‍ നിന്ന് ടിആര്‍എഫിന് 9 ലക്ഷം രൂപ ഫണ്ട് കിട്ടിയെന്ന് എന്‍ഐഎ പറയുന്നു. കൂടാതെ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകരവാദി സാജിദ് മിറുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിനോടകം ലഭിച്ചു. ടിആര്‍എഫിന് വിദേശ ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് ചില സുപ്രധാന ഡോക്യു...
റഷ്യയുമായി എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകും; ചർച്ചകൾ ആരംഭിച്ചു
World

റഷ്യയുമായി എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകും; ചർച്ചകൾ ആരംഭിച്ചു

  റഷ്യയിൽ നിന്ന് കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചതായി റഷ്യൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അമേരിക്കയുടെ തീരുവ വിപ്ലവത്തിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇതിനിടെ ഇന്ത്യക്ക് കുറഞ്ഞവിലയിൽ എണ്ണ നൽകാൻ റഷ്യ തീരുമാനിച്ചതായി ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരുന്നു. എസ്-400 മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഇടപാടുകളിൽ ധാരണയാകുമെന്നാണ് സൂചന. ഇന്ത്യ പാക് അതിർത്തിയിൽ വിന്യസിച്ച എസ് 400 മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങിയതാണ്.എന്നാൽ ഇരു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഇന്ത്യ കൂടുതൽ യുദ്ധോപകരണങ്ങൾ വാങ്ങാൻ ഇപ്പോൾ ചർച്ചകൾ നടത്തുന്നത്. 2018ൽ റഷ്യയുമായി ഇന്ത്യ ഒപ്പുവച്ച 5.5ബില്യൺ ഡോളറിൻറെ കരാർ പ്രകാരം രണ്ട് എസ് 400യൂണിറ്റുകൾ കൂടി റഷ്യ ഇന്ത്യക്ക് കൈമാറേണ്ടതുണ്ട്. ഈ യൂണിറ്റുകൾ 2026-27 വർഷങ്ങളിൽ ഇന്ത്യക്ക് കൈമാറാൻ കഴ...
ഭീഷണികൾക്ക് വഴങ്ങാൻ ചൈന തയ്യാറല്ലെന്ന് ഷി ജിൻപിങ്; സൈനിക പരേഡുമായി ചൈന
World

ഭീഷണികൾക്ക് വഴങ്ങാൻ ചൈന തയ്യാറല്ലെന്ന് ഷി ജിൻപിങ്; സൈനിക പരേഡുമായി ചൈന

ബെയ്ജിങ്: . രണ്ടാം ലോകമഹായുദ്ധ വിജയത്തിൻറെ 80-ാം വാർഷികത്തോടനുബന്ധിച്ചു സൈനിക പരേഡുമായി ചൈന. പതിനായിരം സൈനികർ പരേഡിൽ പങ്കെടുത്തത്. സ്റ്റെൽത്ത് ഫൈറ്ററുകൾ, ടാങ്കുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ ചൈനയുടെ ഏറ്റവും നൂതനമായ ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. ചൈനീസ് തലസ്ഥാനത്തെ പ്രധാന പാതയായ ബീജിംഗിലെ ചാങ്ങാൻ അവന്യൂവിലൂടെയായിരുന്നു പരേഡ്. കിം ജോങ് ഉനും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും അടക്കം 26 രാഷ്ട്ര തലവൻമാർ പങ്കെടുക്കുന്നുണ്ട്. ടിയാൻമെൻ സ്ക്വയറിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡൻറ് ഷി ജിൻപിങ് സംസാരിച്ചു. ചൈന ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഷി ജിൻപിങ് വ്യക്തമാക്കി. അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിൻ പിങ്ങും, വ്ളാഡമിർ പുടിനും, കിം ജോങ് ഉന്നും ആദ്യമായി ഒരേ വേദിയിൽ ഒരുമിച്ചെത്തിയത്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലർത്തുന്ന കിം ജോങ് ഉൻ പുടിനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. യു...
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; മരണ സംഖ്യ 1400 കടന്നു
World

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; മരണ സംഖ്യ 1400 കടന്നു

  കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെയും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ തെക്കുകിഴക്കൻ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിൽ 5.2 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ജലാലാബാദിൽ നിന്നും 34 കിലോ മീറ്റർ മാറിയാണ് ഇന്നലെ ഭൂചലനമുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ ഉണ്ടായ ഭൂചലനത്തിൽ പത്തുകിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. . രക്ഷാപ്രവർത്തനം തുടരുന്നതായി താലിബാൻ വക്താവ് അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഇതിൽ 1400 ലധികം പേർ മരിച്ചതായും 3000ത്തിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് വിവരം. ഇതിനോടകം 8,000 വീടുകള്‍ തകര്‍ന്നു. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്. നൂർഗൽ, സാവ്കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ...
ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ;  ക്രൂഡ് ഓയിൽ വില  ബാരലിന് നാല് ഡോളർ വരെ കുറയും
World

ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; ക്രൂഡ് ഓയിൽ വില ബാരലിന് നാല് ഡോളർ വരെ കുറയും

ദില്ലി: ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിന് റഷ്യ ബാരലിന് നാല് ഡോളർ വരെ വില കുറച്ചതായി റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും.അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ബാരലിന് ഒരു ഡോളർ കിഴിവാണ് ജൂലൈ മാസത്തിൽ റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നതെങ്കിൽ, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ യുക്രെയ്നെതിരായ യുദ്ധത്തെ സഹായിക്കുകയാണ് എന്നാണ് ട്രംപിന്‍റെ വാദം...
പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു
World

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിൽ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു.18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച രാഷ്ട്രീയ റാലിയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്നാണ് സംശയിക്കുന്നത്. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. ജനങ്ങള്‍ റാലിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പാര്‍ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര്‍ ബോംബാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു സമാനമായ ആക്രമണം ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഒരു അര്‍ദ്ധസൈനിക കേന്ദ്രത്തിലും നടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ആറ...