BREAKING NEWS


World

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം
World

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

  ന്യൂഡൽഹി: പ്രതിരോധ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് ഇന്ത്യ . അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിൻ കോച്ചിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. 2,000 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള, ചൈനയെയും പാകിസ്ഥാനും ലക്ഷ്യമിടാൻ കഴിയുന്ന ഏറ്റവും പുതിയ ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ട്രെയിനിൽ സ്ഥാപിച്ച പ്രത്യേക ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. സഞ്ചാരത്തിലുള്ള ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഗ്നി-പ്രൈം പരീക്ഷണ വിജയത്തിൽ പങ്കുവഹിച്ച ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് (SFC), പ്രതിരോധ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിഫൻ...
സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു
World

സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു

  ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ലെ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു. തുടർന്ന് ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. ലഡാക്ക് നിവാസികൾ നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധം കഴിഞ്ഞ മൂന്ന് വർഷമായി, കണ്ടുകൊണ്ടിരിക്കുകയാണ്. 2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും മുൻ ജമ്മു കശ്മീർ സംസ്ഥാ...
എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും
World

എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും

വാഷിംഗ്ടൺ: എച്ച്-1ബി വിസ പദ്ധതിയിൽ പരിഷ്‌കരണം ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച്, ശമ്പളവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയ “വെയ്റ്റഡ് സെലക്ഷൻ” രീതി കൊണ്ടുവരാനാണ് നീക്കം. പുതിയ രീതിയിൽ നാല് ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഉയർന്ന ശമ്പളമുള്ള അപേക്ഷകർക്ക് നാലു തവണ, കുറഞ്ഞ ശമ്പളക്കാർക്ക് ഒരുതവണ മാത്രമായിരിക്കും വിസ നേടാനുള്ള അവസരം. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് വിലയിരുത്തുന്നു. അതേസമയം, എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ സാഹചര്യത്തിൽ, ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകാൻ അമേരിക്ക ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യരംഗത്തെ ഗുരുതര പ്രതിസന്ധിയും രാജ്യ താത്പര്യവും കണക്കിലെടുത്താണ് ഈ പരിഗണന. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടു...
ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം
World

ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം

  ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള യോഗം. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക പിഴ താരിഫുകളും, എച്ച്1ബി വിസാ നിയന്ത്രണങ്ങളും പശ്ചാത്തലത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. രാവിലെ മാർക്കോ റൂബിയോയെ കണ്ടത് സന്തോഷകരം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ഇരുവരും അംഗീകരിച്ചു. 80-ാം യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായിരുന്നു എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്‌സിൽ കുറിച്ചു. വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽയും സംഘവും യുഎസിൽ എത്തിയിരിക്കു...
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കി ഫ്രാന്‍സ് അടക്കം ആറ് രാജ്യങ്ങൾ കൂടി അംഗീകരിച്ചു
World

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കി ഫ്രാന്‍സ് അടക്കം ആറ് രാജ്യങ്ങൾ കൂടി അംഗീകരിച്ചു

  ന്യൂയോര്‍ക്ക്: യുകെ, കാനഡ ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കി പ്രഖ്യാപിച്ചു. ഫ്രാന്‍സിനൊപ്പം അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പൊതു സഭയ്ക്കിടെയിലെ ഉന്നതതല ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളും പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് “ഭീകരതയ്ക്കുള്ള പ്രതിഫലം” ആണെന്ന് ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ സമാധാനകരാര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് യുകെ മന്ത്രിസഭ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലസ്തീനിനെ അംഗീകരിക്കുന...
പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു
World

പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാക് വ്യോമസേന ആക്രമണം. ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 30 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്. തിരാഹ് താഴ്‌വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും പാക് സൈന...
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും
World

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും

  ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. "മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം," , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ രണ്ടും ലഭ്യമല്ല. അതിനാൽ, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കാൻ, ബ്രിട്ടൻ പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു." സ്റ്റാമർ പറഞ്ഞു. ഔ...
എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ് – ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടി
World

എച്ച്1ബി വിസ ഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ് – ഇന്ത്യൻ ഐടി മേഖലക്ക് തിരിച്ചടി

  വാഷിങ്ടൺ: ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്1ബി വിസയ്ക്ക് വൻ ഫീസ് വർധന. വിസാ ഫീസ് 1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആക്കി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ട്രംപ്, അമേരിക്കൻ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി സംരക്ഷിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമാക്കി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന യുഎസ് കമ്പനികൾക്ക്, പ്രത്യേകിച്ച് ടെക്‌നോളജി മേഖലയ്ക്ക്, ഇത് വലിയ വെല്ലുവിളിയാകും. പുതിയ നിയമം സെപ്റ്റംബർ 21 മുതൽ 12 മാസത്തേക്ക് ബാധകമായിരിക്കും. വിസ ഉടമകളിൽ 70%ത്തിലധികവും ഇന്ത്യക്കാരായതിനാൽ, അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1990-ൽ കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം, ബിരുദം നേടിയ വിദേശ തൊഴിലാളികളെ യുഎസ് കമ്പനികളിൽ സ്പെഷ്യാലിറ്റി ജോലികളിൽ നിയ...
കോംഗോയിൽ വീണ്ടും എബോള വ്യാപനം: 31 പേർ മരണമടഞ്ഞു
World

കോംഗോയിൽ വീണ്ടും എബോള വ്യാപനം: 31 പേർ മരണമടഞ്ഞു

കോംഗോയിൽ വീണ്ടും എബോള പടർന്ന് പിടിച്ച് 31 പേർ മരണമടഞ്ഞതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. മൂന്ന് വർഷത്തിന് ശേഷം രാജ്യത്ത് സ്ഥിരീകരിച്ചും സാധ്യതകളുള്ളതുമായ 48 കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യമായി രണ്ട് ജില്ലകളിൽ മാത്രം കണ്ടെത്തിയ എബോള കേസുകൾ ഇപ്പോൾ നാല് ജില്ലകളിലേക്കാണ് വ്യാപിച്ചതെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. ബുലാപേ പട്ടണത്തിലാണ് രണ്ടാഴ്ച മുമ്പ് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തത്. വ്യാപനം തടയുന്നതിന്റെ ഭാഗമായി WHO 14 ടൺ മെഡിക്കൽ ഉപകരണങ്ങളും ആവശ്യ സാമഗ്രികളും കോംഗോ സർക്കാരിന് കൈമാറി. കൂടാതെ 48 വിദഗ്ധരെ വിന്യസിക്കുകയും ചെയ്തു. ഗോമയിലെ ചികിത്സാ കേന്ദ്രത്തിൽ 18 ബെഡുകൾ ഒരുക്കിയതായും അതിൽ 16 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ടെഡ്രോസ് വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലുള...
ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ആന്റിഫയെ ഭീകര സംഘടനയായി ട്രംപ്  പ്രഖ്യാപിച്ചു
World

ചാർളി കിർക്കിന്റെ കൊലപാതകത്തിന് പിന്നാലെ ആന്റിഫയെ ഭീകര സംഘടനയായി ട്രംപ് പ്രഖ്യാപിച്ചു

വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന്, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടതുപക്ഷ സംഘടനയായ Antifa-യെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇടതുപക്ഷ ഗ്രൂപ്പുകൾക്കുള്ള എല്ലാ പിന്തുണയും നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "ഈ ദുരന്തകാരിയായ ഇടതുപക്ഷ ഗ്രൂപ്പിനെ ഒരു പ്രധാന ഭീകര സംഘടനയായി ഞാൻ പ്രഖ്യാപിക്കുന്നു. നമ്മുടെ യുഎസ്എ പാട്രിയറ്റ്സിനെ ഈ വിവരം അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്," ട്രംപ് കുറിച്ചു.   പ്രമുഖ വലതുപക്ഷ നേതാവായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകവുമായി വൈറ്റ് ഹൗസ് ഈ തീരുമാനത്തെ ബന്ധപ്പെടുത്തി. ഇടതുപക്ഷ സംഘടനകൾക്കുള്ള പിന്തുണ നിർത്തലാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കൊലപാതകത്...