BREAKING NEWS


Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala News, Latest news, Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽയെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച മുതൽ വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പ്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുല്ളതിനാൽ മത്സ്യ ബന്ധനതെഴിലാളികളും വിമോദയാത്രയ്ക്ക് പോകുനന്വരും ശ്രദ്ധിക്കുക. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലായതിനാൽ. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. Tag: Change in rain warning in t...
പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം
World, Latest news, Top News, Topnews

പലസ്തീൻ മനുഷ്യാവകാശ ലംഘനങ്ങൾ പുറത്തുവിട്ടല ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ഉപരോധം

ഇസ്രായേലിന്റെ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക നടപടികളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന നിലപാടുമായി പ്രവർത്തിച്ച ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഫ്രാൻസെസ്‌ക അൽബനീസിന് ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപരോധം. ഇറ്റാലിയൻ അഭിഭാഷകയും, യുഎൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണാധികാരിയുമായ അൽബനീസ്, ഗാസയിലെയും അതിര്‍ത്തി പ്രദേശങ്ങളിലെയും യുദ്ധക്കുറ്റങ്ങൾ വിളിച്ചു പറയുന്ന ഇടപെടലുകളാണ് ഫ്രാൻസെസ്‌ക അൽബനീസിന് വിലക്കേർപ്പെടുത്തുവാൻ കാരണമായത്. അൽബനീസിനെ അവരുടെ സ്ഥാനത്ത് നിന്ന് നീക്കാൻ യുഎസും ഇസ്രായേലും ഐക്യരാഷ്ട്ര സഭയിൽ ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ആ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് ട്രംപ് ഭരണകൂടം നേരിട്ട് ഉപരോധത്തിലേക്ക് നീങ്ങുകയായിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരം ഫ്രാൻസെസ്‌കയെ ലക്ഷ്യമാക്കിയ നടപടിയെയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വ്യാഖ്യാതാക്കളും...
മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ
National, Latest news, News, Top News

മഹാരാഷ്ട്ര സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ജീവനക്കാരും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ആർ.എസ്. ദമാനി സ്കൂളിൽ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെയുള്ള എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പെൺകുട്ടികളെ പരിശോധിച്ചതിന്റെ പേരിലാണ് നടപടി. പ്രിൻസിപ്പാൾ, നാല് അധ്യാപകർ, രണ്ട് ട്രസ്റ്റി അംഗങ്ങൾ, ഒരു അറ്റന്റർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന്, വിദ്യാർത്ഥികളെ കൺവെൻഷൻ ഹാളിലേക്ക് വിളിപ്പിച്ച അധ്യാപകർ, ആർത്തവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു. ശുചിമുറിയിലെ രക്തക്കറയുടെ ചിത്രം പ്രൊജക്ടറിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് കുട്ടികളെ ചോദ്യം ചെയ്യലിന് വിധേയരാക്കുകയയും ചെയ്തു. ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനാണ് ഈ നടപടി എടുത്തതെന്നാണ...
ആകാശത്ത് ഇന്ന് ബക്ക് മൂണ്‍ കാണാം
Kerala News, Latest news, Top News, World

ആകാശത്ത് ഇന്ന് ബക്ക് മൂണ്‍ കാണാം

ജൂലൈ മാസത്തിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ ഇന്ന് (ജൂലൈ 10) ആകാശത്ത് കാണാം. ജുലൈയിലെ ആദ്യത്തെ പൂര്‍ണ ചന്ദ്രനെ പരമ്പരാഗതമായി വിളിക്കുന്ന പേരാണ് ബക്ക് മൂണ്‍. ഇത് സാധാരണയേക്കാള്‍ വലുതും അടുത്തും കാണാം. സൂര്യാസ്തമയത്തിനുശേഷം ഈ ചന്ദ്രന്‍ ദൃശ്യമാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 7.42 നാണ് ചന്ദ്രോദയം പ്രതീക്ഷിക്കുന്നത്. സൂര്യന് എതിര്‍വശത്തായി വരുന്നതിനാല്‍, ബക്ക് മൂണ്‍ വര്‍ഷത്തിലെ ഏറ്റവും താഴെയായി കാണപ്പെടുന്ന പൂര്‍ണ്ണചന്ദ്രനില്‍ ഒന്നാണ്. ശുക്രനും ശനിയും ഉള്‍പ്പെടെയുള്ള ഗ്രഹങ്ങള്‍ക്ക് ഒപ്പം അതിശയകരമായ കാഴ്ചയാകും. തെളിഞ്ഞ ആകാശമായാല്‍ മാത്രമാണ് ബക്ക് മൂണിനെ കൃത്യമായി കാണാന്‍ കഴിയുക. സാല്‍മണ്‍ മൂണ്‍, റാസ്ബെറി മൂണ്‍, തണ്ടര്‍ മൂണ്‍ എന്നിങ്ങനെയുള്ള പേരുകളിലും ബക്ക് മൂണ്‍ അറിയപ്പെടുന്നുണ്ട്. പൂര്‍ണ്ണചന്ദ്രന്റെ പേരുകള്‍ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. ജൂലൈ 10 ന് വൈകുന്നേരം 4:36 ന് പൂര്‍ണ്ണചന്ദ്രന്‍...
9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ
Kerala News, Latest news, Top News

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് എം.എസ്.സി; തീരുമാനം ആഗസ്റ്റ് 7ന് ഹൈക്കോടതിയിൽ

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി (MSC) ഹൈക്കോടതിയെ അറിയിച്ചു. തങ്ങൾ കെട്ടിവയ്ക്കാൻ തയ്യാറുള്ള തുക എത്രയെന്നത് അറിയിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്‌തു. കപ്പൽ കമ്പനിക്ക് ഹൈക്കോടതി രണ്ടു ആഴ്ച്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ നിർദേശം നൽകി. കൊച്ചി തീരത്ത് പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞത് മാത്രമാണു പരിസ്ഥിതി പ്രശ്നമെന്നു കമ്പനി വാദിച്ചു. ഇടക്കാല ഉത്തരവ് മാറ്റം വരുത്തേണ്ടതെന്തെന്ന് ഓഗസ്റ്റ് 7-നു കോടതി പരിഗണിക്കുമെന്ന് അറിയിച്ചു. കപ്പല്‍ അറസ്റ്റ് ഒഴിവാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്, എത്ര തുകയാണ് കമ്പനി കെട്ടിവയ്ക്കാനാവുന്നത് തുടങ്ങിയ കാര്യങ്ങൾക്കാണ് ഹൈക്കോടതി കമ്പനിയെ ചോദിച്ചത്. ഇനി MSC-യുടെ കൂടുതൽ കപ്പലുകൾ കേരള തീരത്തെത്തുന്നത് ഒഴിവാകേണ്ടിവരുമെന്നും, കൂടുതൽ കപ്പലുകൾ അറസ്റ്റ് ചെയ്യേണ്ടിവന്നാൽ അത്...
നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
Kerala News, Latest news, Top News, World

നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം

നിമിഷ പ്രിയയെ മരണമുഖത്തു നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ പ്രവർത്തകർ. യെമനി പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനിരിക്കെയാണ്. പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ ഇനിയുള്ള പ്രതീക്ഷകൾ തലാലിന്റെ കുടുംബത്തിന്റെ കനിവിലും അധികൃതരുടെ സമയബന്ധിതമായ ഇടപെടലിലും ആണുള്ളത്. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം അറിയിച്ചു. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്‍റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ...
സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം
Top News, Kerala News, Latest news

സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത്‌ ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സർക്കാരിന് എതിരെ സമസ്ത നേരിട്ട് സമരത്തിന് ഇറങ്ങുകയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഷയും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷസമരവുമായി സമസ്ത രംഗത്ത് ...
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Kerala News, Latest news, Top News

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില: മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിൻ്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, ഡിജിപി റവാഡ ചന്ദ്രശേഖർ അടക്കമുള്ളവരും നേരത്തെ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്...
യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു
Breaking News, Kerala News, Latest news, Top News

യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേരള സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി ഡി സതീശൻ പ്രവർത്തിക്കുന്നു. സതീശനും ഗവർണറും എല്ലാം ചേർന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ. സർവകലാശാല സ്റ്റാറ്റസ് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നത്. രജിസ്ട്രാറേ സസ്പെൻഡ് ചെയ്യാൻ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞ...
നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്
India, Kerala News, Latest news, Top News

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക: കേരളം നാലാം സ്ഥാനത്തേക്ക്

നീതി ആയോഗിന്റെ 2023-24ലെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നിരവധി ഘടകങ്ങളിൽ ദേശീയ ശരാശരിയെ മറികടന്നെങ്കിലും, ചില ആശാസ്ത്രീയ പ്രവണതകളാണ് സംസ്ഥാനത്തിന് ഉയർന്ന റാങ്കിന് തടസ്സമായത്. കണക്കിലെടുത്ത 11 സൂചകങ്ങളിൽ അഞ്ചിൽ കേരളം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും, പ്രതിരോധ കുത്തിവയ്‌പ്പ്, വീടുകളിൽ പ്രസവം, ശാസ്ത്രീയമല്ലാത്ത ചികിത്സാരീതികൾ തുടങ്ങിയവയിൽ സംസ്ഥാനത്തിന് കുറവ് പ്രകടനം പുറത്തുവന്നു. ഗുജറാത്താണ് ദേശീയതലത്തിൽ ആദ്യ സ്ഥാനത്ത് (90 പോയിന്റ്). മഹാരാഷ്ട്രയും (84), ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവയും (83) കേരളത്തിനുമുമ്പിലാണ്. കേരളത്തിനൊപ്പം കര്‍ണാടകയും നാലാം സ്ഥാനത്താണ്. ചത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയാണ് ഏറ്റവും താഴ്ന്ന സ്‌ഥാനങ്ങളിൽ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹി (93) ഒന്നാമതും, ചണ്ഡീഗഢ് (89) രണ്ടാമതും എത്തി. 2018 മുതൽ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം ഉന്നത സ്ഥാനം നിലനിർത...