സജി ചെറിയാന്‍ മന്ത്രിയാകുന്നതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മഞ്ഞുരുകി, തൊട്ട് പിന്നാലെ ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതെല്ലാം രണ്ട് പേരും തമ്മിലുള്ള ഒത്ത് കളിയെന്ന് പ്രതിപപക്ഷ ആരോപണവും ശക്തം…
മാസങ്ങളായി നീളുന്ന സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിന് അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഇടയിലെ മഞ്ഞുരുകുന്നു എന്ന സൂചനകളാണ് ഇത് നല്‍കുന്നത് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5ന് ആരംഭിച്ച് 13ന് പിരിഞ്ഞെങ്കിലും സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
പുതുവര്‍ഷത്തിലെ ആദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. നയപ്രഖ്യാപന പ്രസംഗം നീട്ടുന്നതിന്റെ ഭാഗമായാ...
