BREAKING NEWS


News

Kerala News, Latest news, News, Politics

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar

Ganesh Kumar മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. https://www.youtube.com/watch?v=otIbCK_bU1k ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ...
Kerala News, News

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED

ED ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. Also Read: https://steelblue-ferret-311405.hostingersite.com/harassment-complaint-look-out-circular-against-mallu-traveller/ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയ...
Kerala News, News

പീഡന പരാതി: മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ Mallu Traveller

Mallu Traveller സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യൂട്യൂബർ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. Also Read: https://steelblue-ferret-311405.hostingersite.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ അ...
Health, Kerala News, News

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards

Awards കേന്ദ്രം സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായി കേരളം. കേന്ദ്രസർക്കാരിന്റെ 2023ലെ ‘ആരോഗ്യ മന്ഥൻ’ പുരസ്‌കാരം സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) സ്വന്തമാക്കി. തുടർച്ചയായ മൂന്നാംതവണയാണ് കേരളത്തിന്റെ നേട്ടം. ഉയർന്ന പദ്ധതി വിനിയോഗത്തിനു പുറമെ കാഴ്ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് "മികവുറ്റ പ്രവർത്തനങ്ങൾ' എന്ന വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു. എബിപിഎംജെഎവൈയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്‌ ദേശീയ ആരോഗ്യ അതോറിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിവഴി സംസ്ഥാന സർക്കാർ നൽകിയത്‌. https://www.youtube.com/watch?v=JYTUsIIpq3c&t=9s 2021--–-22ല്‍ 1400 കോടിയുടെയും 2022-–-23ൽ 1630 കോടി രൂപയുടെയ...
Kerala News, News

അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain

Rain കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 27,28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദമേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. സെപ്റ്റംബര്...
Kerala News, Latest news, News

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു Vizhinjam Port

Vizhinjam Port ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, മുംബൈയിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന. ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. https://www.youtube.com/watch?v=JYTUsIIpq3c പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുൻനിശ്ചയിച്ചത് പോലെ കപ്പൽ നിലവിൽ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റൻ ക്രെയ്നുകൾ അവിടെയിറക്കാൻ നാല് ദിവസമെടുത്തേക്കും. പത്താം തീയതിക്ക് മുമ്പായി കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് നിലവിലെ കണക്കു...
Kerala News, Latest news, News

കെജി ജോര്‍ജിനെക്കുറിച്ചുള്ള സുധാകരന്‍റെ പ്രതികരണത്തില്‍ ‘ആളുമാറി’ k Sudhakaran

k Sudhakaran മലയാളത്തിലെ വിഖ്യത ചലച്ചിത്രകാരൻ കെ ജി ജോര്‍ജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച്‌ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. 'കെ ജി ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എന്നാണ് സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് മുമ്ബ് പറ്റിയ 'ആളുമാറി' പ്രതികരണത്തോടാണ് പലരും സുധാകരന്‍റെ വീഡിയോ താരതമ്യം ചെയ്യുന്നത്. https://www.youtube.com/watch?v=otIbCK_bU1k മുഹമ്മദാലിയെക്കുറിച്ചുള്ള ചോദ്യത്തോടാണ് കായികമന്ത്രിയായിരിക്കെ ഇ പി ജയരാജൻ ആളുമാറി പ്രതികരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ അന്ന് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെ ജി ജോര്‍ജ് രാഷ്ട്രീയക്കാരനായിരുന്നെന്ന സുധാക...
Kerala News, News

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു Dead

Dead പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി സോസൈറ്റിയിലേക്ക് പാലുകൊണ്ട് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. Also Read: https://steelblue-ferret-311405.hostingersite.com/fire-under-the-bogie-of-the-running-train-panic/ കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. നെടുമങ്ങാട് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...
Kerala News, News

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗിയുടെ അടിയിൽ തീ; പരിഭ്രാന്തി Train

Train ഓടിക്കൊണ്ടിരുന്ന സമയം ട്രെയിൻ ബോഗിയുടെ അടിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. എറണാകുളം നിസാമുദീൻ എക്സ്പ്രസ് പാലക്കാട് പറളി ഭാഗത്ത് എത്തിയപ്പോഴാണ് രണ്ട് ബോഗിയുടെ  അടിയിലായി തീപിടിത്തമുണ്ടായത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം അരമണിക്കൂറിനുള്ളിൽ റെയിൽവേ ഉദ്യോഗസ്ഥർ തീ കെടുത്തി. ഒലവക്കോടെത്തിച്ച് വിശദമായി പരിശോധിച്ച ശേഷം ഒരു മണിക്കൂറിലധികം വൈകിയാണ് ട്രെയിൻ നിസാമുദീനിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. Also Read: https://steelblue-ferret-311405.hostingersite.com/mohanlal-and-dhoni-in-one-frame-viral-image/ ബോഗികളുടെ അടിയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക കണ്ടതിന് പിന്നാലെ തീ ആളുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും ട്രെയിൻ പാലക്കാട് പറളിയോട് അടുത്തെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചുരുങ്ങിയ സ...
Entertainment, Kerala News, News

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister

Chief Minister പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. https://www.youtube.com/watch?v=G0EgDT-uOX0 ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സ...