BREAKING NEWS


News

India, News

കാവേരി നദീജലത്തര്‍ക്കം; ബെംഗളൂരുവില്‍ ബന്ദ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു Bandh

Bandh തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കുന്നതിനെതിരെ ബെംഗളൂരുവില്‍ കര്‍ഷക, കന്നഡ സംഘടനകളുടെ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. കര്‍ണാടക ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ബന്ദ്. എന്നാല്‍ 175ഓളം സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. Also Read: https://steelblue-ferret-311405.hostingersite.com/the-motor-vehicle-department-paid-rs-6-lakh-for-the-impounded-kanhangad-rdos-jeep/ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ പോലീസ് തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളം വിട്ടു കൊടുത്താല്‍ കര്‍ണാടകയിലെ കര്‍ഷകരെ രൂക്ഷമായി ബാധിക്കുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. കന്നഡസംഘടനകളുടെ പ്രതിനിധികള്‍ ബെംഗളൂരുവില്‍ യോഗംചേര്‍ന്ന് 29-ന് കര്‍ണാടക ബന്ദ് ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ...
Kerala News, News

ജപ്തിചെയ്ത കാഞ്ഞങ്ങാട്‌ ആർ.ഡി.ഒ.യുടെ ജീപ്പിന് ആറു ലക്ഷം രൂപ വിലയിട്ട് മോട്ടോർ വാഹനവകുപ്പ് MVD

MVD ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ കാഴ്ചനഷ്ടപ്പെട്ട കേസിൽ ജപ്തിചെയ്ത കാഞ്ഞങ്ങാട് ആർ.ഡി.ഒ.യുടെ ജീപ്പിന് മോട്ടോർവാഹനവകുപ്പ് വിലയിട്ടത് ആറുലക്ഷം രൂപ. നഷ്ടപരിഹാരത്തുകയ്ക്കായി ഇതു വിൽപ്പന നടത്താനുള്ള തുടർനടപടി കൈക്കൊള്ളണമെന്ന ഹർജി 27-ന് പരിഗണിക്കും. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയുടെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിലാണ് ഹൊസ്ദുർഗ് സബ് കോടതി ജഡ്ജി എം.സി. ബിജുവിന്റെ ഉത്തരവ് പ്രകാരം ആർ.ഡി.ഒ.യുടെ ജീപ്പ് ജപ്തിചെയ്തത്. കാഞ്ഞങ്ങാട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. വിനീത് ആണ് ജീപ്പിന്റെ മൂല്യനിർണയം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. Also Read: https://steelblue-ferret-311405.hostingersite.com/first-service-of-2nd-vande-bharat-will-start-today-evening-from-thiruvananthapuram/ 2.30 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള കേസിൽ ഹൈക്കോടതിയിൽ അപ്പീൽ...
Kerala News, News

രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും; വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ട്. https://www.youtube.com/watch?v=JYTUsIIpq3c&t=9s അതേസമയം അമ്പലപ്പുഴ മുതല്‍ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സര്‍വീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കു...
Kerala News, Latest news, News, Politics

നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ  സമർപ്പിച്ചു Legislative Assembly

Legislative Assembly ക്രൈംബ്രാഞ്ച് നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.   മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.  Also Read: https://steelblue-ferret-311405.hostingersite.com/arvid-swamy-and-prithviraj-in-mohanlal-film-fans-in-excitement/ വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.  https://www.youtube.com/watch?v=xpKkPsPGiqg&t=11s സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.  ...
Kerala News, News

ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും Chavakkad

Chavakkad മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേകുന്ന ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് തുറന്ന് നൽകും. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്. എൻ.കെ അക്ബർ എംഎൽഎയുടെ ശ്രമഫലമായാണ് ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒരേ സമയം നൂറ് പേർക്ക് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിൽ പ്രവേശിക്കാം. Also Read: https://steelblue-ferret-311405.hostingersite.com/outdoor-dog-trainer-drug-dealer-inside-cannabis-trade-under-the-protection-of-dogs/വിശ്വപ്രസിദ്ധമായ ഗുരുപവനപുരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം...
Kerala News, News

മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി Sea

Sea ആലപ്പുഴ മാരാരിക്കുളത്ത് മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി.ആലപ്പുഴ കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്. https://www.youtube.com/watch?v=otIbCK_bU1k പുലർച്ചെ നാലുമണിയോടെ മാലാഖ എന്ന വള്ളത്തിൽ മൽസ്യബന്ധനം നടത്തുമ്പോഴാണ് കടലിൽ വീണത്.മൽസ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുന്നു.
Kerala News, News

ഒറ്റദിനം 15 നാടകം: ചെറുവത്തൂരിൽ ‘അരങ്ങ്’ ഒരുങ്ങുന്നു Drama

Drama ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 15 നാടകങ്ങൾ ഒറ്റദിനത്തിൽ അരങ്ങിലെത്തുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന നാടക മത്സരത്തിന്‌ ജില്ലയൊരുങ്ങുന്നു. കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്ന ജീവനക്കാരുടെ സംസ്ഥാന നാടക മത്സരംഅവിസ്മരണീയ അനുഭവമാക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന്‌ ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം പ്രശസ്ത നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും. തരംഗമായി പ്രചാരണ വീഡിയോ നാടക മത്സരത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ലഘുവീഡിയോ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. മലയാള നാടക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലങ്കാലക്ഷ്മി, രാവുണ്ണി, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിന്റെ പശ്ചാത്ത...
Kerala News, News

പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis

Cannabis കുമാരനല്ലൂരിൽ നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം. 13 പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. പൊലീസ് സംഘത്തെ കണ്ട റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പതിവായി ആളുകൾ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഡോഗ് ട്രെയ്നർ ആയാണ് റോബിൻ അറിയപ്പെടുന്നതെന്ന് കോട്ടയം എസ്പി പി കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. Also Read: https://steelblue-ferret-311405.hostingersite.com/solar-conspiracy-case-ganesh-kumar-hit-back-appear-in-court-in-person/ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. കോട്ടയം ഡിവൈ...
India, News

ഇന്ത്യയിലെ ആദ്യ ലോക കോഫി കോൺഫറൻസ് ബെംഗളൂരുവിൽ India

India ലോകമെമ്പാടുമുള്ള കാപ്പി കൃഷിയുടെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി അഞ്ചാമത് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് ബെംഗളൂരുവിൽ തുടങ്ങും. ഏഷ്യൻ രാജ്യത്ത് ആദ്യമായി നടക്കുന്ന വേൾഡ് കോഫി കോൺഫറൻസാണിത്. ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ (ഐ.സി.ഒ), കോഫി ബോർഡ് ഓഫ് ഇന്ത്യ, വാണിജ്യ വ്യവസായ മന്ത്രാലയം, കർണാടക ഗവൺമെന്റ്, കോഫി വ്യവസായികൾ എന്നിവരുടെ സഹകരണത്തോടെയാണ് വേൾഡ് കോഫി കോൺഫറൻസ് ഇന്ന് മുതൽ 28 വരെ ബാംഗ്ലൂർ പാലസിൽ നടക്കുക. Also Read: https://steelblue-ferret-311405.hostingersite.com/bail-for-greeshma/ വ്യവസായ പ്രമുഖർ, വിദഗ്ധർ, കയറ്റുമതിക്കാർ, വ്യാപാരികൾ, കോഫി ശൃംഖല ഉടമകൾ, കോഫി റോസ്റ്റർമാർ, കോഫി പ്രേമികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കുന്ന നാല്ദിവസത്തെ പരിപാടിയാണിത്. https://www.youtube.com/watch?v=X_djiXFOEy4&t=9s വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്യുന്ന പരിപാ...
Kerala News, Latest news, News

ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma

Greeshma ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്.