എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; പിന്നില്‍ വന്‍ ലോബിയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ രാജ്യവ്യാപകമായി വില്‍ക്കുന്നത് ചോദ്യംചെയ്യുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് വിനോദ് കെ ചന്ദ്രന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. 2025-26 ആകുമ്പോഴേക്ക് രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് അഡ്വ. അക്ഷയ് മല്‍ഹോത്രയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജിക്ക് പിന്നില്‍ വന്‍ ലോബികളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. 2023ന് മുമ്പുള്ള വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ആവശ്യപ്പെട്ട ഹര്‍ജിക്കാരന്‍ 'ഒരു ഇംഗ്ലണ്ടുകാരനാണ്. രാജ്യത്ത് ഏത് പെട്രോള്‍ ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് പുറത്തുനിന്നുള്ള ഒരാളാണ് എന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍, പുതിയ തീരുമ...









