BREAKING NEWS


National

നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ  പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു
National

നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ യുവജന പ്രതിഷേധം കത്തി നിൽക്കവേ രാജിവെച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.നേപ്പാൾ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നേപ്പാൾ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മർദനമേറ്റു. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യമാണ്. ഒലിയുടെ രാജിയ്ക്ക് പിന്നാലെ പ്രക്ഷോഭകര്‍ വിജയ പരേഡുമായി അണിനിരന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍ 2...
ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
National

ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

  ദില്ലി: പ്രളയ ദുരിതത്തിലായ ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരുകയും മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകളുടെ പുനർനിർമ്മാണം , ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്‌കൂളുകൾ പുനർനിർമിക്കുക, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിക്ക് കീഴിലുള്ള വ്യവസ്ഥകൾ, കന്നുകാലികൾക്കുള്ള വിതരണം എന്നിവ ഉൾപ്പെടും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ജിയോടാഗിംഗ് നടത്തും.വൈദ്യുതി കണക്ഷൻ ഇല്ലാത്ത കർഷകരെ ലക്ഷ്യം അധിക സഹായം നൽകും. മഴവെള്ളം ശേഖര...
നേപ്പാൾ  പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
National

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ജെൻ സി പ്രതിഷേധം രൂക്ഷമായതോടെ രാജിവെച്ചു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയും പാർലമെൻ്റ് മന്ദിരത്തിന് നേരെയും പ്രക്ഷോഭകാരികൾ ഇന്ന്ആ ക്രമണം നടത്തിയിരുന്നു. ജെൻ സി പ്രതിഷേധങ്ങൾക്കിടെ 25 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി. നേപ്പാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും, നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്ത...
നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട പ്രതിഷേധക്കാർ
National

നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട പ്രതിഷേധക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചെട്ടും ജെൻസി പ്രക്ഷോഭം കത്തിപടരുന്നു. നേപ്പാളിളിലെ പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തുകയും വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി. പ്രതിഷേധം ശക്തമായതോടെ ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പിന്നാലെ കൃഷിമന്ത്രി രാംനാഥ് അധികാരിയും, ആരോ​ഗ്യമന്ത്രിയും രാജിവച്ചു. രണ്ടു ദിവസത്തിനിടെ സർക്കാരിലെ മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്.പ...
ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി നേപ്പാൾ സർക്കാർ; സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചു.<br>
National

ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ വഴങ്ങി നേപ്പാൾ സർക്കാർ; സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചു.

കാഠ്മണ്ഡു ∙ യുവാക്കളുടെ ശക്തമായ ജെൻസി പ്രക്ഷോഭത്തിന് മുന്നിൽ ഒടുവിൽ നേപ്പാൾ സർക്കാർ വഴങ്ങി. സമൂഹമാധ്യമങ്ങളിലെ നിരോധനം സർക്കാർ പിന്‍വലിച്ചതായി വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അറിയിച്ചു. കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെ 26 സമൂഹമാധ്യമങ്ങൾക്കെതിരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് ഈ നീക്കമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുകയും രാജ്യത്തുടനീളം കലാപം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്.കാഠ്മണ്ഡുവിനും മറ്റു നഗരങ്ങൾക്കും നടുവിൽ നടന്ന പൊലീസ് വെടിവെപ്പിൽ 19 പേർ കൊല്ലപ്പെടുകയും നൂറിലധ...
നേപ്പാളില്‍ ‘ജെന്‍സി കലാപം’; മരണ സംഖ്യാ 16 കടന്നു
National

നേപ്പാളില്‍ ‘ജെന്‍സി കലാപം’; മരണ സംഖ്യാ 16 കടന്നു

കാഠ്‌മണ്ഡു: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയതിനെതിരെ നേപ്പാളിലെ യുവാക്കളുടെ പ്രതിഷേധത്തിൽ 16 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യബ് തുടങ്ങിയ 26 ൽ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. ന്യൂ ബനേശ്വറില്‍ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടിരുന്നു . മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും പ്രതിഷേധം കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിനെതിരെയുമാണ് നേപ്പാളില്‍ വൻ പ്രതിഷേധം അരങ്ങേറിയത്. ഓഗസ്റ്റ് 28 വരെ സോഷ്യല്...
ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; തിരിച്ചറിയൽ രേഖയായി  ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ  നിർദ്ദേശം നൽകി.
National

ബിഹാർ വോട്ടർപട്ടിക പരിഷ്കരണം; തിരിച്ചറിയൽ രേഖയായി ആധാറിനെ പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രിംകോടതിയുടെ നിർദ്ദേശം നൽകി.

ന്യൂഡൽഹി ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വോട്ടർപട്ടികയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ നിർദേശിച്ച 11 രേഖകൾക്ക് പുറമെ 12-മത്തെ രേഖയായി ആധാറിനെ ഉൾപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. തിരിച്ചറിയൽ രേഖ എന്ന നിലയിൽ ഉൾപ്പെടുത്താനാണ് നിർദ്ദേശം. ആധാർ പൗരത്വ രേഖയല്ലെന്നും ഔദ്യോഗിക രേഖയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വ്യക്തമാക്കി. സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ആധാർ ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള രേഖയായി ആധാർ കാർഡ് ഇസിഐ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നില്ലെന്നും ഇസിഐ വ്യക്തമാക്കിയ പതിനൊന്ന് രേഖകളിൽ ഏതെങ്കിലും ഹാജരാക്കണമെന്ന വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി ആർജെഡിയും മറ്റ് ഹർജിക്കാരും സമർപ്പിച്ച ഹർജിയിലാണ് കോടത...
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ പ്രതിഷേധം. ഒരാൾ കൊല്ലപ്പെട്ടു
National

സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ പ്രതിഷേധം. ഒരാൾ കൊല്ലപ്പെട്ടു

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യബ് തുടങ്ങിയ 26 ൽ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. നേപ്പാളിലെ ന്യൂ ബനേശ്വറിൽ പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും പ്രതിഷേധം കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിനെതിരെയുമാണ് നേപ്പാളില്‍ വൻ പ്രതിഷേധം അരങ്ങേറിയത്.   ഓഗസ്റ്റ് 28 വരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നേപ്പാള്‍ സര്...
ഹെൽമറ്റ് ഉണ്ടെങ്കിലേ ഇന്ധനവും നൽകൂ ; ക്യാംപെയ്നുമായി യു പി സർക്കാർ
National

ഹെൽമറ്റ് ഉണ്ടെങ്കിലേ ഇന്ധനവും നൽകൂ ; ക്യാംപെയ്നുമായി യു പി സർക്കാർ

  ലഖ്‌നൗ: "ഹെൽമറ്റ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ല"എന്ന ആശയം മുന്നോട്ട് വെച്ച് ഗതാഗത മേഖലയിൽ ക്യാംപെയ്നുമായി യു പി സർക്കാർ റോഡപകടങ്ങളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2023-ൽ ഉത്തർപ്രദേശിൽ 44,534 റോഡപകടങ്ങൾ രേഖപ്പെടുത്തിയതായും 2022-ൽ ഇത് 41,746 ആയിരുന്നുവെന്നും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാംപെയ്‌ൻ നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 31 വരെ അസൂത്രം ചെയ്തിരിക്കുന്ന പരിപാടിയിൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും മോട്ടോർ സൈക്കിൾ ഉപയോക്താക്കളിൽ ഹെൽമറ്റുകളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും അവബോധം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ലക്ഷ്യമിടുന്നത്. തെറ്റ് ചെയ്തയാളെ ശിക്ഷിക്കുക എന്നതല്ല ഈ ക്യാംപെയ്ൻ്റെ ലക്ഷ്യം. വാഹനം ഓടിക്കുന്നവരിൽ ശരി...
സുരക്ഷാ ജീവനക്കാർക്കായി ഡിജിറ്റൽ ലൈസൻസിങ് സംവിധാനവുമായി ദുബൈ വ്യോമയാന അതോറിറ്റി
National

സുരക്ഷാ ജീവനക്കാർക്കായി ഡിജിറ്റൽ ലൈസൻസിങ് സംവിധാനവുമായി ദുബൈ വ്യോമയാന അതോറിറ്റി

ദുബൈ: ദുബൈ പൊലീസുമായി സഹകരിച്ച് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) വിമാനത്താവള സുരക്ഷാ ജീവനക്കാർക്കായി പുതിയ ഡിജിറ്റൽ സെക്യൂരിറ്റി സ്‌ക്രീനർ ലൈസൻസിങ് സിസ്റ്റം പുറത്തിറക്കി. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പ്രമുഖ അന്താരാഷ്ട്ര വ്യോമയാന കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.ദുബൈ വിമാനത്താവളങ്ങളിലെ സുരക്ഷാ സ്‌ക്രീനർമാരെ സാക്ഷ്യപ്പെടുത്തുന്നതിന് പുതിയ ലൈസൻസിങ് സംവിധാനം വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളാണ് മുന്നോട്ട് വെക്കുന്നത്, ഇത് ദേശീയ, രാജ്യാന്തര വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വ്യോമയാന സുരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുന്നതുമാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദ...