BREAKING NEWS


More

അതീവ സുരക്ഷയോടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പിനെത്തിച്ചു
Top News, Crime, Kerala News, Latest news

അതീവ സുരക്ഷയോടെ ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽ തെളിവെടുപ്പിനെത്തിച്ചു

ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂർ സെൻട്രൽ ജയിലിലേക്കെത്തിച്ചു. അതീവ സുരക്ഷയോടെയാണ് ​ഗോവിന്ദച്ചാമിയെ ജയിലിൽ എത്തിച്ചിരിക്കുന്നത്. അതീവ സുരക്ഷയുള്ള ജയിലിൽ നിന്നും എങ്ങനെയാണ് ​ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ​ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി എത്തിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4:30ക്ക് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പ...
ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ
India, Health, Latest news, Technology, Top News, World

ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ

മെഡിക്കൽ ടെക്സ്റ്റുകളും ചിത്രങ്ങളും മനസ്സിലാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക എഐ (AI) മോഡലുകളുടെ ഒരു ശേഖരമാണ് മെഡ്‌ജെമ്മ. ഗൂഗിൾ ഡീപ് മൈൻഡ് വികസിപ്പിച്ച് 2025 മെയ് മാസത്തിൽ പ്രഖ്യാപിച്ച മെഡ്‌ജെമ്മ (MedGemma), മെഡിക്കൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ഒരു പ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ശക്തമായ ജെമ്മ 3 ആർക്കിടെക്ചറിൽ നിർമ്മിച്ച മെഡ്ജെമ്മ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്, ഇത് ഡെവലപ്പർമാർക്ക് നൂതനമായ മെഡിക്കൽ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങൾ നൽകുന്നു. ഹെൽത്ത് എഐ ഡെവലപ്പർ ഫൗണ്ടേഷനുകളുടെ ഭാഗമായി, ലോകമെമ്പാടുമുള്ള ഗവേഷകർക്കും ഡെവലപ്പർമാർക്കും കൂടുതൽ ഫലപ്രദമായ ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ പ്രാപ്തമാക്കുന്നതിലൂടെ, നൂതന മെഡിക്കൽ എഐ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം ജനാധിപത്യവ...
ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം
Top News, Health, Latest news, World

ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്‌ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. ഐവിഎഫ് ചികിത്സ ആരംഭിക്കുന്നതിന് ആരോഗ്യ നില പരിശോധിക്കുക. ഐവിഎഫ് വിജയ നിരക്ക് മെച്ചപ്പെടുത്തുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഒന്നിലധികം അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള ഹോർമോൺ കുത്തിവയ്പ്പുകളിലൂടെയാണ് ഇത് ആരംഭിക്കുന്നത്. അണ്ഡങ്...
‘ബ്ലേഡ് തന്നത് ജയിലിലുള്ള ആൾ’; ​ജയിൽചാട്ടം ആസൂത്രിതം, തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി
Top News, Crime, Kerala News, Latest news

‘ബ്ലേഡ് തന്നത് ജയിലിലുള്ള ആൾ’; ​ജയിൽചാട്ടം ആസൂത്രിതം, തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡാണ് കമ്പി മുറിക്കാനുപയോ​ഗിച്ചത്. ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന 10-ാം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്. തളപ്പില...
മുംബൈ ട്രെയിൻ സ്ഫോടന കേസ്; വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു
Top News, Crime, India, Latest news

മുംബൈ ട്രെയിൻ സ്ഫോടന കേസ്; വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു

2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. പ്രതികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. 189 പേരുടെ ജീവനെടുക്കുകയും 800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പര കേസിലാണ് പ്രതികളെയെല്ലാം ബോംബെ ഹൈക്കോടതി വെറുതെ വിട്ടത്. വിചാരണ കോടതി അഞ്ച് പ്രതികളെ വധശിക്ഷയ്ക്കും ഏഴ് പേരെ ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചിരുന്നത്. ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിയില്...
മുണ്ടിനീര് പടരുന്നു; 475 കേസുകൾ രജിസ്റ്റർ ചെയ്തു
Top News, Health, Kerala News, Latest news

മുണ്ടിനീര് പടരുന്നു; 475 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം സംസ്ഥാനത്താകെ ഇരുപതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമാണെന്നാണ് കണ്ടെത്തൽ. സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയവരുടെയും വീട്ടിൽ ചികിത്സയിലിരുന്നവരുടെയും കണക്കുകൾ എടുത്താൽ ഇതിലും കൂടുതൽ കേസുകൾ ഉണ്ടാകാനാണ് സാധ്യത. ഒരു വൈറസ് ജന്യ രോഗമാണ് മംസ് അഥവാ മുണ്ടിനീര്. പാരാമിക്സോ വൈറസ് എന്ന വിഭാഗത്തിൽപെട്ട വൈറസാണ് മുണ്ടിനീര് പകർത്തുന്നത്. പനി,കവിൾ തടത്തിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വേദനയും ലക്ഷണങ്ങളും ഉണ്ടാകുമ്പോൾ കൃത്യമായ രോഗനിർണയത്തിനായി ഒരു ഡോക്ടറെ കാണണം. ഗ്രന്ഥിയുടെ വീക്കം മംപ്സ് വൈറസ് മൂലമാകണമെന്നില്ല, മറിച്ച് മറ്റ് വൈറസുകളോ...
ധർമസ്ഥല കേസ്; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സൗമ്യലത IPS പിന്മാറി
Top News, Crime, India, Latest news

ധർമസ്ഥല കേസ്; പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സൗമ്യലത IPS പിന്മാറി

ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഡിസിപി സൗമ്യലത IPS പിന്മാറി. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത IPS. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ധർമസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെയാണ് കർണാടക സർക്കാർ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപത്തിനിടെ ,ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കാനായി പ്രത്യേക അന്...
റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്, പവന്റെ വില 74000 മുകളിൽതന്നെ
Top News, Kerala News, Latest news, More

റെക്കോർഡ് വിലയിൽ നിന്നും താഴേക്ക്, പവന്റെ വില 74000 മുകളിൽതന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ കുറഞ്ഞു. പവന് 1000 രൂപയാണ് കുറഞ്ഞത്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു പവന്റെ വില. ഇന്ന് വില കുറഞ്ഞെങ്കിലും 74000 ത്തിന് മുകളിൽ തന്നെയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്നലെ വില റെക്കോർഡിലെത്തിയത്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 ത്തിന് മുകളിൽ നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9255 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7590 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 125 രൂപയാണ്. Tag: Down from record price, Pawan price remains above 74000...
അന്താരാഷ്ട്ര സ്വയം പരിചരണ ദിനം 2025 ; നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കൂ
World, Health, Latest news, Top News

അന്താരാഷ്ട്ര സ്വയം പരിചരണ ദിനം 2025 ; നിങ്ങൾ നിങ്ങളെ തന്നെ സ്നേഹിക്കൂ

ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എല്ലാ വർഷവും ജൂലെെ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനം ആചരിച്ച് വരുന്നു. ശാരീരികവും മാനസിക ആരോ​ഗ്യത്തിനും പ്രധാന്യം നൽകുന്നതിനെ കുറിച്ചും ദൈനംദിന ദിനചര്യകളിൽ സ്വയം പരിചരണ രീതികൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. സ്വയം പരിചരിചരണത്തിന്റെ പ്രധാന്യത്തെ കുറിച്ചാണ് ഇനി പറയുന്നത്. ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്വയം പരിചരണ രീതികൾ രോഗങ്ങൾ തടയുന്നതിനും ശാരീരിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഹോബികളിൽ ഏർപ്പെടുന്നത് സമ്മർദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യും. സ്വയം പരിചരണ രീതികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, വൈകാര...
‘നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്
Top News, Health, Kerala News, Latest news

‘നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്. തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു. ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന. സംഭവത്തിൽ ശാസ്ത്രക്രിയ ​​ചെയ്ത രണ്ട് ഡോക്ടർമാരും ര​ണ്ട് നഴ്‌സുമാ​രും ഉൾപ്പെടെ നാ​ലു​പേ​രെ പ്ര​തി​ ചേ​ർ​ത്ത് മെഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് 2023ൽ ​കു​ന്ദ​മം​ഗ​ലം കോ​ട​തി​യി​ൽ കുറ്റപത്രം ​സ​മ​ർ​പ്പി​ച്ചു. 2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക...