തന്റെ ശരീരത്തിൽ അവർ സ്പർശിച്ചു; യുവ നടിക്ക് നേരെ കൊച്ചിയിലെ മാളിൽ അതിക്രമം
മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ്
കൊച്ചി: സമൂഹമാധ്യമത്തിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ. കുടുംബസമേതം ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ചതായാണ് വെളിപ്പെടുത്തൽ. നഗരത്തിലെ ഷോപ്പിങ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് മലയാള സിനിമയിലെ നടിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൊച്ചിയിലെ പ്രമുഖ ഷോപ്പിങ് മാളില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഇതു സംബന്ധിച്ച ഇന്‍സ്റ്റഗ്രാമില്‍ നടി പോസ്റ്റിട്ടത്.
ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്ന് പോസ്റ്റില്‍ പറയുന്നു. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലായെന്നും നടി കൂട്ടിച്ചേർക്കുന്നു .
ഹൈപ്പര്‍മാര്‍ക്കറ്റില്‍ നില്‍ക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ശരീരത്തിന്‍റെ പിന്‍ഭാഗത്തായി മനഃപൂര്‍വം സ്പര്...
