BREAKING NEWS


Latest news

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം
Latest news

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം

കൊല്ലം: ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. നിലവിൽ കിരൺ പരോളിലാണ്. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും...
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച്  രാജ്യങ്ങൾ സന്ദർശിക്കും
Latest news

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാനയിലേക്കാണ് ആദ്യസന്ദർശനം. പിന്നീട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്....
ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ
Latest news, National, News

ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നില്‍ ആര്‍സിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി വിജയാഘോഷം സംഘടിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് ആവശ്യമായ അനുമതികളൊന്നും വാങ്ങിയിരുന്നില്ല. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് കാണികള്‍ തടിച്ചുകൂടുകയായിരുന്നു. വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആര്‍സിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാ...
ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
Top News, India, Latest news, National

ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി

ശിവഗംഗ കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി. മധുരൈ ബെഞ്ചാണ് ഒരാഴചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചത്. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചു. പൊലീസ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികള്‍ പോലും ഒരാളെ ഇങ്ങനെ മര്‍ദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു. ശിവഗംഗ കസ്റ്റഡിമരണത്തില്‍ പൊലീസിന്റെ...
നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി
India, Latest news

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കി

നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കി. സൗത്ത് കൊല്‍ക്കത്ത ലോ കോളേജിൽ നിന്ന് മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനിയെ പ്രതികൾ കൂട്ട ബലാത്സംഗം ചെയ്തത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ മൊണോജിത് മിശ്ര കൂടെ വരാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 ...
”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Top News, Entertainment, Kerala News, Latest news, Social Media

”കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ല”; സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാരാണ്. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആന്ധ്രക്കാരനായ അദ്ദേഹത്തിന് കണ്ണൂരിന്റേയോ തലശ്ശേരിയുടെയോ ഭൂമിശാസ്ത്രമോ രാഷ്ട്രീയമോ അറിയില്ല. കൂത്തുപറമ്പിലുണ്ടായ സംഭവത്തിന് നേതൃത്വം നൽകിയത് ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ്. അഞ്ചുപേരെ കൊന്നത് യുഡിഎഫ് സർക്കാരാണെന്നും റവാഡയല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധമായ നിലപാടാണിതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഡിജിപി നിയമനത്തിൽ പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സർക്കാരാണ് തീരുമാനിക്കേണ്ടത് എന്ന ശരിയായ രീതിയിലുള്ള പ്രതികര...
2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്
Education, Latest news

2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്

തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്.  എന്‍ജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.  86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. 76,230 പേരാണ് യോഗ്യത നേടിയത്....
മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്
Kerala News, Latest news, Top News

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്

മോഹൻലാലിന്റെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ ചിത്രത്തിൽ നായികയാണ് വിസ്മയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ആശിർവാദ് സിനിമയുടെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. Tag; Mohanlal's daughter Vismaya Mohanlal to join the film industry...
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്‌ക്
World, Latest news

ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ’ ബില്ലിനെതിരെ വീണ്ടും വിമർശനവുമായി മസ്‌ക്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്‌കും തമ്മിലുള്ള വാഗ്വാദം കൂടുതൽ രൂക്ഷമാകുന്നു. ട്രംപിന്റെ വിവാദമായ ‘ബിഗ് ബ്യൂട്ടിഫുൾ' ബില്ലിനെതിരെയാണ് ഇലോൺ മസ്‌ക് വീണ്ടും ശക്തമായ വിമർശനം ഉന്നയിച്ചത്. ബിൽ പാസായാൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ' സെനറ്റിൽ അവസാനവട്ട വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇലോൺ മസ്‌ക് വീണ്ടും വിമർശനവുമായി എത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മസ്‌ക് കർശനമായ മുന്നറിയിപ്പ് നൽകിയത്. സർക്കാർ ചെലവുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വലിയ കടം സൃഷ്ടിക്കാനുള്ള ബില്ലിനെനെ പിന്തുണച്ച് വോട്ട് ചെയ്യുന്ന കോൺഗ്രസ് അംഗങ്ങൾ ലജ്ജിക്കേണ്ടതുണ്ട്. എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. ബില്‍ പാസാക്കിയാല്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക്...
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി
Kerala News, Latest news, Top News

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും നന്ദി അറിയിച്ച് പുതിയ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരള പൊലീസ് പ്രൊഫഷണൽ സേനയാണ്. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കുമെന്നും സേനയിലെ ഉദ്യോ​ഗസ്ഥരുടെ സ്ട്രെസ് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റവാഡ ചന്ദ്രശേഖർ പറ‍ഞ്ഞു. ലഹരി മരുന്ന് തടയാൻ ശക്തമായ നടപടിയെടുക്കും. നിലവിൽ ചില ഡ്രൈവുകൾ നടക്കുന്നുണ്ട്. കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. സൈബർ കുറ്റ കൃത്യങ്ങൾ തടയാൻ പരമാവധി ശ്രമം നടക്കും. കേരളത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വെല്ലുവിളികൾ ഒരുപാടുണ്ട്. പക്ഷേ പോലീസ് ഒറ്റക്കെട്ടായി അതിനെ നേരിടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണം. അല്ലെങ്കിൽ പരിശീലനം കടുപ്പിക്കുമെന്നും നടപടികൾ ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് ...