സർക്കാർ ജീവനക്കാർക്ക് ലോട്ടറി; 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചു, ഡി.എ കുടിശ്ശികയും നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങൾ അംഗീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്മീഷൻ അടുത്ത മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ഡി.എ കുടിശ്ശിക തീർപ്പാക്കും
ജീവനക്കാരുടെ കുടിശ്ശികയുള്ള മുഴുവൻ ഡി.എയും സമയബന്ധിതമായി നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി:
ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം: ഒരു ഗഡു ഡി.എ വിതരണം ചെയ്യും.മാർച്ചിലെ ശമ്പളത്തോടൊപ്പം: ബാക്കിയുള്ള മുഴുവൻ ഡി.എ കുടിശ്ശികയും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ഡി.എ/ഡി.ആർ ഇനത്തിലുള്ള കുടിശ്ശികകൾ ഘട്ടംഘട്ടമായി പൂർണ്ണമായും കൊടുത്തുതീർക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
ബജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി ബജറ്റി...










