BREAKING NEWS


Thiruvananthapuram

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram, Kerala News

തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരൻ മരിച്ചു

തിരുവനന്തപുരം പാറശാലയിൽ പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരൻ മരിച്ചു. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസം കുട്ടിയെ നഴ്‌സറിയിലേക്ക് എടുത്തുകൊണ്ടു നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുകയായിരുന്നു. കുട്ടി പിതാവിന്റെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു....
ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും
Latest news, Kerala News, Thiruvananthapuram

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്. സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്നാണ് മഹാറാലി ആരംഭിക്കുന്നത്. മഹാറാലി ദിനം ആശാപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എം നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. അതേസമയം, സർക്കർ പുതുതായി ആരംഭിച്ച 'ശശക്ത്' എന്ന വെബ്‌പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഉ​ദ്ഘാടനവും ഇന്നാണ് നടത്തുന്നത്. എല്ലാ ആശവര്‍ക്കര്‍മാരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് അയ...
Kerala News, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ 1,300 കോടി

തിരുവനന്തപുരം: 2027-ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതിന് 1,300 കോടി രൂപ നിക്ഷേപിക്കുമെന്ന്പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് (എഎഎച്ച്എൽ). "പ്രോജക്റ്റ് അനന്ത" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ  വിമാനത്താവളത്തിലെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ക്ഷേത്ര സമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപ്പന. നിലവിൽ, 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം പ്രതിവർഷം 32 ലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. വിമാനത്താവളം 165,000 ചതുരശ്ര മീറ്ററായാണ് വിപുലീകരിക്കുന്നത്. ഇതോടെ, പ്രതിവർഷം 120  ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് നടത്തുന്നത് ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കുമെന്നും 2027 ഓടെ പൂർത്തിയാ...
Thiruvananthapuram

ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb

Bomb ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുപോയ എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. Also Read : https://steelblue-ferret-311405.hostingersite.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/ ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു. https://www.youtube.com/watch?v=HZ9saoatXc8 തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡ...
Thiruvananthapuram

കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു KSRTC Driver

KSRTC Driver കെഎസ്‌ആര്‍ടിസി ഡ്രൈവറെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദ്ദിച്ചു. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) ആക്രമണത്തില്‍ പരിക്കേറ്റത്. https://www.youtube.com/watch?v=01nE6ShTncU&t=11s പോത്തൻകോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനുള്ളില്‍ വച്ചായിരുന്നു മര്‍ദ്ദനം. Also Read : https://steelblue-ferret-311405.hostingersite.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/ സംഭവത്തില്‍ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ പ്രദേശവാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31),സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...
Thiruvananthapuram

തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുന്നു; രണ്ട് ഫലവും നെഗറ്റീവ് Thiruvananthapuram Nipah

Thiruvananthapuram Nipah തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പരിശോധന നടത്തിയത്. നേരത്തേ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് പേരുടെയും ഫലം നെഗറ്റീവ് ആയതോടെ തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുകയാണ്. https://www.youtube.com/watch?v=0zWrSzFTpvg&t=10s നിപ ലക്ഷണങ്ങളോടെ രണ്ടുപേരെയാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാട്ടാക്കട സ്വദേശിയായ 72കാരിയും കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും. Also Read : https://steelblue-ferret-311405.hostingersite.com/nit-kozhikode-has-not-followed-the-restrictions-announced-due-to-the-spread-of-nipah-virus/ 72കാരിയുടെ ബന്ധുക്കള്‍ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് കോഴിക്...
Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom

Mayor Mom കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു‍ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. Also Read : https://steelblue-ferret-311405.hostingersite.com/nk-premachandran-mp-is-again-udf-candidate/ ഓ​ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. https://www.youtube.com/watch?v=6sbTORp_7Ds&t=7s ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊ...
Thiruvananthapuram

നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ Nipah symptoms

Nipah symptoms നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്വദേശിനിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റും. Also Read : https://steelblue-ferret-311405.hostingersite.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു. പരിശോധനക്കായി ശരീര സ്രവം പൂനെ വൈറോളജദി ലാബിലേക്ക് അയക്കുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. https://www.youtube.com/watch?v=sPS0kZQGIv8 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പ...
Thiruvananthapuram

ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന, നിരസിച്ചതോടെ അതിക്രമം Bike Guys Attacked

Bike Guys Attacked മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തുന്ന രണ്ടംഗസംഘം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നതായി പരാതി. നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവാര്‍, മാറനല്ലൂര്‍, അരുമാനൂര്‍ എന്നിവടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് സംഘം പതിവായി ശല്യം ചെയ്യുന്നത്. രക്ഷിതാക്കാള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. Also Read : https://steelblue-ferret-311405.hostingersite.com/ban-on-chimbu-dhanush-vishal-atharva-tamil-producers-association-takes-action/ വിവരങ്ങള്‍ നേരത്തെ അറിഞ്ഞുവച്ച ശേഷമാണ് ഇവര്‍ ബൈക്ക് നിര്‍ത്തി പെണ്‍കുട്ടികളെ സമീപിക്കുന്നത്. പേര് വിളിച്ച്‌ സംസാരം തുടങ്ങിയതിന് പിന്നാലെ ഇഷ്ടമാണെന്ന് പറയുകയും മൊബൈല്‍ ഫോണ്‍ നമ്ബര്‍ ചോദിച്ച്‌ ശല്യപ്പെടുത്തുകയുമാണ് ഇവരുടെ രീതിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുമ്ബോഴും വരുമ്ബോഴുമാണ് ഇവര്‍ പതിവായി കുട്ടികളെ ...
Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു Thiruvananthapuram Medical College

Thiruvananthapuram Medical College തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചുപനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി. Also Read : https://steelblue-ferret-311405.hostingersite.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്. https://www.youtube.com/watch?v=mPaM1HVwwvg നിലവിൽ നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്. 789 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. ഇവർ വീടുകളിൽ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ ക...