വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം
പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാനും കൈമാറാനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാൻ ഇതിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാഹന ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വാഹന വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി) ഉപയോഗിക്കുന്ന വി...
