അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു യാത്രക്കാരൻ വിശ്വാസ് കുമാർ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിശ്വാസിനെ അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശ പ്രകാരം ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയും. അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.

20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിക്കുന്ന രമേശ് തന്റെ കുടുംബത്തെ കാണാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങുന്നതിനിടെയിലായിരുന്നു അപകടം സംഭവിച്ചത്. എയര്‍ ഇന്ത്യ 171 വിമാനത്തില്‍ 11A നമ്പര്‍ സീറ്റായിരുന്നു ഇദ്ദേഹത്തിന്റേത്. “എന്റെ കൺമുന്നിൽവെച്ച് ആളുകൾ മരിച്ച് വീഴുകയായിരുന്നു. ഞാനും മരിക്കുമെന്നാണ് കരുതിയത്. എങ്ങനെ ഞാൻ ഈ ദുരന്തത്തെ എങ്ങനെ അതിജീവിച്ചെന്ന് അറിയില്ല”അപകടത്തിന് ശേഷം വിശ്വാസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം അപകടത്തില്‍പ്പെട്ടത്. 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളൊഴികെ 241 പേരും മരിക്കുകയായിരുന്നു. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിൽ ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു.
Tags; Passenger Vishwas Kumar, who survived the Ahmedabad plane crash, discharged from hospital
