BREAKING NEWS


നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം

By sanjaynambiar
6840fbc4ae67e nilambur by election 05065565 16x9 1

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലമ്പൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓരോ മുന്നണികൾക്കും പ്രത്യേകമായി കൊട്ടിക്കലാശത്തിനായി ഇടം അനുവദിച്ചിരിക്കുകയാണ്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്ക് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം നടക്കും. പി.വി. അൻവറിന് ചന്തകുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലീസുകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയാണ് കൊട്ടികലാശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *