BREAKING NEWS


വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ

By sanjaynambiar
WhatsApp Image 2020 12 21 at 8.48.42 AM

ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്.

വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്ബത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്.

ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ് , ഹെറോയില്‍, ഖഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു റെയ്ഡ് നടന്നത്.മയക്കുമരുന്ന്‌എവിടെ നിന്നാണ് എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *