മേപ്പാടി: WAYANAD LANDSLIDE നാടിനെ നടുക്കിയ വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർണായകമായ അവസാന വിവരം പുറത്തുവന്നു.

കാണാതായിരുന്ന അവസാനത്തെ വ്യക്തിയായ ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹവും കണ്ടെത്തിയതോടെ ദിവസങ്ങളായി തുടരുന്ന തെരച്ചിൽ ദൗത്യം ഔദ്യോഗികമായി അവസാനിപ്പിച്ചു.
ദുരന്തസ്ഥലമായ മീനാക്ഷി പാലത്തിൽ നിന്ന് ഏകദേശം 150 മീറ്റർ താഴെ, പുഴയോട് ചേർന്നുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് ഫയർഫോഴ്സ് മൃതദേഹം കണ്ടെത്തിയത്.
ജൂലൈ 8-ന് രാവിലെ ഏകദേശം 11.30-ഓടെയാണ് കള്ളാടിയിലെ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്നുള്ള മീനാക്ഷി പാലത്തിന് സമീപം വൻ മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികൾ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലുണ്ടായ ഈ ദുരന്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ താമസക്കാരെ മുൻകരുതലെന്ന നിലയിൽ ചുളിക്ക സർക്കാർ എൽ.പി. സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു.
https://newsvigilmalayalam.com/devansh-death-police-enquiry-start/
ദിവസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ തെരച്ചിലിനൊടുവിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായതോടെ രക്ഷാപ്രവർത്തനവും തെരച്ചിൽ ദൗത്യവും ഔദ്യോഗികമായി അവസാനിപ്പിച്ചു.
ഈ ദുരന്തത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരാഞ്ജലികൾ.
