BREAKING NEWS


Kottarakkara കൊട്ടാരക്കര ടിപ്പർ ലോറി അപകടം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

By newsvigil admin
nn 2026 06 23T093329.652

 

Kottarakkara കൊല്ലം ജില്ലയിലെ കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് പേർ മരിച്ചതായി മന്ത്രി P. C. Vishnunath സ്ഥിരീകരിച്ചു.

nn 2026 06 23T093329.652

മരിച്ചവരെ സ്വകാര്യ കോളേജ് അധ്യാപകൻ ഹരിലാൽ (54), കാർമൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി പാർഥിപ്, അജയകുമാർ (45) എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്.

രാവിലെ 7.15ഓടെ മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് സ്റ്റോപ്പിന് സമീപം ഉണ്ടായിരുന്ന എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഡ്രൈവർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് മന്ത്രി അറിയിച്ചു.

ടിപ്പർ ലോറിയുടെ അമിതവേഗവും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രക്ഷാപ്രവർത്തനവും തുടർ അന്വേഷണവും തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *