BREAKING NEWS


തൃപ്പൂണിത്തുറയിൽ സംസ്ഥാന നേതൃത്വത്തെ തിരുത്തി ബിജെപി പ്രവർത്തകർ; സർവ്വേയിൽ മുൻതൂക്കം നേതാക്കൾക്ക്

By newsvigil admin
BJPFLAGKERALA 1737880636903 900x469 1

കൊച്ചി : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലം പിടിച്ചെടുക്കാൻ പാർട്ടി നേതാക്കളെ തന്നെ കളത്തിലിറക്കി ബിജെപി. മണ്ഡലത്തിൽ പാർട്ടിക്ക് വിജയസാധ്യത കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുന്നോടിയായി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും നടത്തിയ സർവ്വേകളിൽ പാർട്ടി വക്താക്കളായ കെ വി എസ് ഹരിദാസ്, പി ശിവശങ്കരൻ, കൂടാതെ പാർട്ടി ട്രഷററും സ്ഥാപക നേതാവ് അയ്യപ്പൻ പിള്ളയുടെ മകനുമായ എ അനൂപ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്.

സംസ്ഥാന നേതൃത്വം നിർദേശിച്ച സിനിമ മേഖലയിലെ പ്രമുഖരായ മേജർ രവി, ജയസൂര്യ, മധു ബാലകൃഷ്ണൻ, ശ്വേതാ മേനോൻ എന്നിവരെക്കാൾ നാട്ടുകാരും പാർട്ടി പ്രവർത്തകരും സർവ്വേയിൽ താൽപര്യം പ്രകടിപ്പിച്ചത് പാർട്ടി നേതാക്കളോടാണ്. കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ച അന്തിമ പട്ടികയിൽ കെ.വി.എസ് ഹരിദാസ്, എ. അനൂപ്, പി.ആർ ശിവശങ്കരൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
കൂടാതെ തൃപ്പൂണിത്തുറ നഗരസഭാ ചെയർമാൻ സ്ഥാനം ഒബിസി വിഭാഗത്തിന് നൽകിയ സാഹചര്യത്തിൽ, നിയമസഭാ സീറ്റ് മുന്നോക്ക വിഭാഗത്തിന് നൽകിക്കൊണ്ട് മികച്ച സാമുദായിക സമവാക്യം ഉണ്ടാക്കാമെന്നാണ് ഗുണകരമാക്കാമെന്നാണ് പാർട്ടി വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *