BREAKING NEWS


സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ 10 ശതമാനം വർധന

By sanjaynambiar
images 27

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) 10 ശതമാനം കൂടി വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി. വർധിപ്പിച്ച തുക മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തീർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം മൂന്ന് ശതമാനം വർധിപ്പിച്ചതോടെ ആകെ കുടിശിക 13 ശതമാനമായിരുന്നു. ഇത് പൂർണമായി നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. പുതിയ 10 ശതമാനം വർധന മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറത്തിറക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *