BREAKING NEWS


സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

By sanjaynambiar
images 24

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ  പേര് പുറത്തുവിട്ടു.‘മലബാര്‍ മിസ്റ്ററി’ എന്നതാണ് പുതിയ ബ്രാന്‍ഡിന്റെ പേര്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. മലബാര്‍ ഡിസ്റ്റിലറീസ്ല്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും.

മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച പരസ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. ബന്ധപ്പെട്ട എല്ലാ നടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *