തിരുവനന്തപുരം: കേരളത്തിലെ 122 നിയമസഭാ മണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണത്തിന്റെ ഭാഗമായി നോട്ടീസ് ലഭിച്ചവരുടെ ഹിയറിങ് പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. നോട്ടീസ് നല്കിയ എല്ലാവരെയും കൃത്യമായി കേട്ടശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും, ഒരു വോട്ടറുടെയും വോട്ടവകാശം നഷ്ടപ്പെടാതിരിക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിയറിങ് അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. താനൂര്‍ (1), പേരാമ്പ്ര (1), തവനൂര്‍ (2), ബാലുശ്ശേരി (2), എലത്തൂര്‍ (4), മഞ്ചേരി (5), അഴിക്കോട് (6), തിരുരങ്ങാടി (9), പൊന്നാനി (46), പത്തനാപുരം (43), കുന്നമംഗലം (44), കൊണ്ടോട്ടി (65), കളമശ്ശേരി (61), വള്ളിക്കുന്ന് (78), നാദാപുരം (71), കണ്ണൂര്‍ (93), കൊയിലാണ്ടി (88), പേരാവൂര്‍ (218) എന്നീ മണ്ഡലങ്ങളിലാണ് ഇനി ഹിയറിങ് ബാക്കി. ജില്ല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ കൊല്ലം 0.02%, മലപ്പുറം 0.06%, കോഴിക്കോട് 0.09%, കണ്ണൂര്‍ 0.19% എന്നിങ്ങനെയാണ് ബാക്കി ഹിയറിങ്ങ് ശതമാനം. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Related posts:
- ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
- കെഎസ്ആർടിസിക്ക് ഇനി പുതിയ രൂപം; ആറു വർഷത്തിന് ശേഷം പുതിയ ബസുകൾ
- തൃശൂരിൽ കെഎസ്ആർട്ടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ചു; പന്ത്രണ്ടോളം പേർക്ക് പരുക്ക്
- കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വിഎൻ വാസവൻ
