പ്യോംഗ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ തന്റെ അനന്തരാവകാശിയായി കൗമാരക്കാരിയായ മകൾ കിം ജു-എയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) പുറത്തുവിട്ട സാഹചര്യ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ.

ഈ മാസം അവസാനം പ്യോംഗ്യാങിൽ നടക്കാനിരിക്കുന്ന നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ കിം ജു-എ പങ്കെടുക്കുമോയെന്ന് ദക്ഷിണകൊറിയൻ ഏജൻസി നിരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്. ഭരണാധികാരിയായി ചുമതലയേൽക്കാനുള്ള പരിശീലനം കിം ജു-എയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രായപരമായ തയ്യാറെടുപ്പും ഉണ്ടെന്നുമാണ് എൻഐഎസ് വിലയിരുത്തൽ. ഔദ്യോഗിക ചടങ്ങുകളിൽ കിം ജോങ് ഉനോടൊപ്പമുള്ള അവളുടെ സ്ഥിരം സാന്നിധ്യം ഉൾപ്പെടെ നിരവധി സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ നിഗമനം. കഴിഞ്ഞ വർഷം കിമ്മിനൊപ്പമുള്ള ബീജിംഗ് സന്ദർശനത്തിലും കിം ജു-എ പങ്കെടുത്തിരുന്നു.
മുമ്പ് കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് സഹോദരി കിം യോ ജോംഗ് അധികാരത്തിലേക്കെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടുകൾ ആ സാധ്യത തള്ളുന്നതായാണ് സൂചന. ഈ മാസം നടക്കുന്ന വർക്കേഴ്സ് പാർട്ടി യോഗത്തിൽ പിൻഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
Related posts:
- ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശം നല്കി ഇസ്രയേല്‍
- നിമിഷ പ്രിയയെ രക്ഷിച്ചെടുക്കാന്‍ മൂന്ന് ഓഫറുകൾ: പ്രതികരിക്കാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം
- നിമിഷപ്രിയയുടെ മോചനം; സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് ഫത്താഹ് അബ്ദുള്‍ മഹ്ദി
- 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ അനുമതി;ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ
