BREAKING NEWS


കേരള സർവകലാശാല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

By sanjaynambiar
uok6

കൊച്ചി: കേരള സർവകലാശാല യൂണിയനെ പിരിച്ചുവിട്ട വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. യൂണിയന് ഈ മാസം 26 വരെ കാലാവധി പൂര്‍ത്തിയാക്കാന്‍ അവകാശമുണ്ടെന്ന പരാതിക്കാരുടെ വാദം കോടതി അംഗീകരിച്ചു. കൂടാതെ യൂണിയന് കലോത്സവ ഫണ്ട് അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച (ഫെബ്രുവരി 10)യാണ് വിസി യൂണിയനെ അസാധുവാക്കുകയും പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുകയും ചെയ്തത്. വിസിക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു നടപടി.

വിസിയുടെ ഉത്തരവിനെതിരെ സർവകലാശാല യൂണിയൻ ചെയർപേഴ്‌സണാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യൂണിയൻ സംഘടിപ്പിക്കാനിരുന്ന കലോത്സവം ഉൾപ്പെടെയുള്ള രണ്ട് പരിപാടികളും വിസി റദ്ദാക്കിയിരുന്നു. വിസിയുടെ നടപടി പ്രതികാരപരമാണെന്നാരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *