BREAKING NEWS


സിമാറ്റ് 2026: അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ട വിധം

By sanjaynambiar
cmat

എംബിഎ പ്രവേശനത്തിനായി ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയാണ് സിമാറ്റ് (Common Management Admission Test). പരീക്ഷാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാർഡ് കൂടി നിർബന്ധമായും കയ്യിൽ കരുതേണ്ടതുണ്ട്.

​ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in സന്ദർശിക്കുക.
​സിമാറ്റ് 2026 രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി (അല്ലെങ്കിൽ അപേക്ഷാ നമ്പർ), പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.തുടർന്ന് വരുന്ന പേജിൽ നിന്ന് ‘CMAT Admit Card 2026’ ലിങ്ക് തിരഞ്ഞെടുക്കുക.
​അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

​അഡ്മിറ്റ് കാർഡ് ലഭിച്ച ശേഷം താഴെ പറയുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക:
​വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ.
​പരീക്ഷാ തീയതി, സമയം, ഷിഫ്റ്റ്, റിപ്പോർട്ടിംഗ് സമയം.
​പരീക്ഷാ കേന്ദ്രത്തിന്റെ പേരും കൃത്യമായ വിലാസവും.
​ഫോട്ടോ, ഒപ്പ്, കാറ്റഗറി വിവരങ്ങൾ.

​പരീക്ഷാ കേന്ദ്രത്തിൽ ശ്രദ്ധിക്കാൻ:
​അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ കൃത്യമായി വായിച്ചു മനസ്സിലാക്കണം. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തിന് മുൻപായി പരീക്ഷാ കേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *