എംബിഎ പ്രവേശനത്തിനായി ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയാണ് സിമാറ്റ് (Common Management Admission Test). പരീക്ഷാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡന്റിറ്റി കാർഡ് കൂടി നിർബന്ധമായും കയ്യിൽ കരുതേണ്ടതുണ്ട്.

ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in സന്ദർശിക്കുക.
സിമാറ്റ് 2026 രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി (അല്ലെങ്കിൽ അപേക്ഷാ നമ്പർ), പാസ്വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.തുടർന്ന് വരുന്ന പേജിൽ നിന്ന് ‘CMAT Admit Card 2026’ ലിങ്ക് തിരഞ്ഞെടുക്കുക.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
അഡ്മിറ്റ് കാർഡ് ലഭിച്ച ശേഷം താഴെ പറയുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക:
വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ.
പരീക്ഷാ തീയതി, സമയം, ഷിഫ്റ്റ്, റിപ്പോർട്ടിംഗ് സമയം.
പരീക്ഷാ കേന്ദ്രത്തിന്റെ പേരും കൃത്യമായ വിലാസവും.
ഫോട്ടോ, ഒപ്പ്, കാറ്റഗറി വിവരങ്ങൾ.
പരീക്ഷാ കേന്ദ്രത്തിൽ ശ്രദ്ധിക്കാൻ:
അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ കൃത്യമായി വായിച്ചു മനസ്സിലാക്കണം. നിശ്ചിത റിപ്പോർട്ടിംഗ് സമയത്തിന് മുൻപായി പരീക്ഷാ കേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കുക.
