കേരളത്തിലൂടെ കടന്നുപോകുന്നതും കേരളത്തിൽ സർവീസ് അവസാനിപ്പിക്കുന്നതുമായ മൂന്ന് പ്രതിവാര അമൃത് ഭാരത് ട്രെയിനുകൾക്കാണ് ഇപ്പോൾ അംഗീകാരമായത്. സർവീസുകൾ ആരംഭിക്കുന്ന തീയതി റെയിൽവേ ഉടൻ പ്രഖ്യാപിക്കും.
1. നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് (16329/16330)
തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴി മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനാണിത്.നാഗർകോവിൽ – മംഗളൂരു (ചൊവ്വാഴ്ച): രാവിലെ 11.40-ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5.00-ന് മംഗളൂരുവിലെത്തും.
മംഗളൂരു – നാഗർകോവിൽ (ബുധനാഴ്ച): രാവിലെ 8.00-ന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും.

2. താംബരം – തിരുവനന്തപുരം അമൃത് ഭാരത് (16121/16122)
തമിഴ്നാട്ടിലെ താംബരത്ത് നിന്ന് തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴി തിരുവനന്തപുരത്തെത്തുന്ന സർവീസ്.
താംബരം – തിരുവനന്തപുരം (ബുധനാഴ്ച): വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 8.00-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം – താംബരം (വ്യാഴാഴ്ച): രാവിലെ 10.40-ന് പുറപ്പെട്ട് രാത്രി 11.45-ന് താംബരത്തെത്തും.
3. ചർലപ്പള്ളി (ഹൈദരാബാദ്) – തിരുവനന്തപുരം അമൃത് ഭാരത് (17041/17042)
ഹൈദരാബാദിലെ ചർലപ്പള്ളിയിൽ നിന്ന് ജോലാർപേട്ട, എറണാകുളം, കോട്ടയം വഴി തിരുവനന്തപുരത്തെത്തുന്ന ട്രെയിൻ.
ചർലപ്പള്ളി – തിരുവനന്തപുരം (ചൊവ്വാഴ്ച): രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം – ചർലപ്പള്ളി (ബുധനാഴ്ച): വൈകീട്ട് 5.30-ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30-ന് ചർലപ്പള്ളിയിലെത്തും.
അമൃത് ഭാരത് ട്രെയിനുകളുടെ സവിശേഷതകൾ:
എയർ കണ്ടീഷൻ ഇല്ലാത്ത, പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടുന്ന വേഗതയേറിയ ട്രെയിനുകൾ.
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘദൂര യാത്രക്കാർക്ക് മികച്ച സൗകര്യം.
സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ മാത്രമാണ് ഈ ട്രെയിനുകളിൽ ഉണ്ടാവുക
