BREAKING NEWS


സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു

By sanjaynambiar

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഇ ഡി കേസിൽ റിമാൻഡിൽ കഴിയുന്ന ശിവശങ്കറെ കാക്കനാട് ജില്ലാ ജയിലിൽ എത്തിയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

sivashan 800x445 1

അറസ്റ്റ് രേഖപ്പെടുത്താൻ കസ്റ്റംസിന് ഇന്നലെ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സെഷൻസ് കോടതിയുടേതാണ് അനുമതി. അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

കേസിൽ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസ് ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ യുഇഎ കോൺസൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *